കോർപ്പറേറ്റ് തൊഴില്‍ ജീവിതത്തെ കുറിച്ചും അരക്ഷിതാവസ്ഥകളെ കുറിച്ചുമുള്ള കുറിപ്പുകള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവാറുണ്ട്.തട്ടുകടയ്ക്ക് മുന്നില്‍ ലാപ്ടോപ്പും പിടിച്ച് ജോലിചെയ്യുന്ന യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വർക്ക് ലൈഫ് ബാലൻസിനെ കുറിച്ചുള്ള ചർച്ചകള്‍ക്ക് ഇത് തുടക്കമിട്ടു.ക്രിതിക കുമാരിയുടെ എക്സ് അക്കൗണ്ടിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അവന്റെ മുൻഗണനകളെല്ലാം ക്രമീകരിക്കപ്പെട്ടിരിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോമോസ് വില്‍ക്കുന്ന ചെറിയ തട്ടുകടയ്ക്ക് മുന്നില്‍ തന്റെ ലാപ്ടോപ്പിലേക്ക് ഗൗരവത്തോടെ നോക്കിയിരിക്കുന്ന യുവാവാണ് ചിത്രത്തിലുള്ളത്.
വേറെ വഴിയില്ലാതെ ലാപ്ടോപ്പും കൊണ്ട് നടക്കുകയാണ് ഈ ടെക്കി ഒരാള്‍ കുറിച്ചു. ഫോണ്‍ എടുക്കാൻ മറന്ന യുവാവ് ലാപ്ടോപ്പ് വഴി ഭക്ഷണത്തിന്റെ പൈസ കൈമാറുകയാണെന്ന് ചിലർ കളിയാക്കി പോസ്റ്റിട്ടു.. കോർപ്പേറേറ്റ് തൊഴിലാളികളെല്ലാം ആ കുപ്പായം എടുത്തണിഞ്ഞാല്‍ ലാപ്ടോപ്പ് നിലത്ത് വെയ്ക്കാൻ പറ്റില്ലെന്ന് ചിലർ അവകാശപ്പെട്ടു.മാർച്ചില്‍ ബെംഗളൂരുവിലെ തിയേറ്ററിനകത്ത് നിന്ന് ലാപ്ടോപ്പില്‍ വർക്ക് ചെയ്യുന്ന ടെക്കിയുടെ ചിത്രം വൈറലായിരുന്നു. അന്നും വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് നിരവധി ചർച്ചകള്‍ ഉയർന്നിരുന്നു. ഇതേ ഫോട്ടോയും അതേ ചർച്ചകളിലേക്കാണ് വഴി തുറക്കുന്നത്
പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ കണ്ണടപൊട്ടി കണ്ണില്‍ തുളച്ചുകയറിയിട്ടും വിട്ടില്ല; ക്രൂരപീഡനത്തിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; വനിതാ ഡോക്ടറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പശ്ചിമ ബംഗാളില്‍ ആർ.ജി. കാർ മെഡിക്കല്‍ കോളേജിലെ യുവഡോക്ടർ കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തിനൊടുവിലെന്ന് പോസ്റ്റുോമർട്ടം റിപ്പോർട്ട്.ക്രീരമായ ലൈംഗിക പീഡനത്തിനൊടുവില്‍ യുവതിയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ക്ഷതവും രക്തസ്രാവവും ഉണ്ടായിരുന്നു. മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള ക്ഷതമേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
യുവതിയുടെ രണ്ട് കണ്ണുകളില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഇടതു കാലിനും വയറ്റിലും വലത് കൈയിലും മോതിരവിരലിലും ചുണ്ടുകളിലും മുറിവേറ്റുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ബലപ്രയോഗത്തിനിടെ യുവതിയുടെ കണ്ണട പൊട്ടിച്ചിതറുകയും ഇവ കണ്ണില്‍ തുളച്ചു കയറിയതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടില്‍ പറയുന്നത്.ബലപ്രയോഗത്തിനിടെ പ്രതി യുവതിയുടെ തല ചുമരില്‍ ഇടിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചു.
എതിർക്കുന്തോറും മർദ്ദനം തുടർന്നു കൊണ്ടേയിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം ശരീരത്തില്‍ വിവധയിടങ്ങളില്‍ കടുത്തക്ഷതമേറ്റുവെന്നും റിപ്പോർട്ടില്‍ പറയുന്നു.ബംഗാളില്‍ മെഡിക്കല്‍ കോളേജില്‍ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ഡോക്ടറായ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളില്‍ അർധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വൻ പ്രതിഷേധമാണുയർന്നത്.
ഇതിനുപിന്നാലെയാണ് ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായത്.അറസ്റ്റിലായ സഞ്ജയ് റോയ് പോലീസിന്റെ സിവിക് വൊളണ്ടിയർ ആയിരുന്നു. ഇതിനാല്‍ത്തന്നെ ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിക്കാനും ഇയാള്‍ക്ക് തടസ്സങ്ങളില്ലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിയ ഇയാള്‍ സെമിനാർ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചതോടെ ഡോക്ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയുംചെയ്തു. തുടർന്ന് വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ മറ്റുഡോക്ടർമാരാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.