Home Featured വാഹന പാർക്കിങ്നെതിരെ ബംഗ്‌ളൂരുവിൽ വീട്ടുടമസ്ഥൻ സ്ഥാപിച്ച ബോർഡ്‌ വൈറൽ ആകുന്നു

വാഹന പാർക്കിങ്നെതിരെ ബംഗ്‌ളൂരുവിൽ വീട്ടുടമസ്ഥൻ സ്ഥാപിച്ച ബോർഡ്‌ വൈറൽ ആകുന്നു

ബെംഗളൂരു: വാഹനങ്ങൾ എല്ലാവരും ഉപയോഗിക്കുന്നുണ്ടെങ്കിലും അവയുടെ പാർക്കിംഗ് ഇന്ന് ഇന്ത്യയിലെല്ലായിടത്തും വലിയ പ്രശ്നമാണ്. വാഹനപ്പെരുപ്പം അധികമായ മെട്രോ നഗരങ്ങളിൽ പാർക്കിംഗിന്റെ കാര്യം പറയുകയേ വേണ്ട. ഒരു ചെറിയ ഗ്യാപ് കണ്ടാൽ അവിടെ തന്നെ പാർക്ക് ചെയ്യുന്നവരാണ് അധികവും. ഇനി മറ്റുള്ളവർക്ക് വാഹനങ്ങൾ ഉണ്ടെന്നോ, വഴിയും സ്ഥലവും അവർക്ക് കൂടി ഉപയോഗപ്രദമാകണമെന്നോ ആർക്കും ചിന്തയില്ല.

വാഹന പാർക്കിംഗ് എല്ലാവരേയും അലട്ടുന്നത് രാവിലെയും വൈകുന്നേരവുമുള്ള ഓഫീസ്, സ്കൂൾ സമയങ്ങളിലാണ്. ആ സമയം നഗരങ്ങളിൽ ഇത്

ഏറ്റവും കൂടുതൽ ജനങ്ങളെ ബാധിക്കുന്നു. കിട്ടുന്ന സ്ഥലങ്ങളിലൊക്കെ വാഹനം പാർക്ക് ചെയ്ത ശേഷം തിരക്കിട്ട് ജോലിക്ക് പോകുന്നവരാണ് പലരും.

പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ അധികാരികൾ നിർമിച്ചിട്ടുണ്ടെങ്കിലും അവിടെ ഒന്നും വാഹനങ്ങൾ നിർത്താതെ വീടുകളുടെ മുന്നിലും അനധികൃത പാർക്കിങ് സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്നവർ നിരവധിയാണ്. നഗരങ്ങളിലെ അനധികൃത പാർക്കിങ്ങ് നടത്തുന്നവരെ പിടിക്കാൻ പൊലീസും സജീവമാണ്.

ഇത്തരത്തിൽ അനധിക്യത പാർക്കിങ് ശല്യമായതോടെ ഇവരെ തുരത്താൻ ബെംഗളൂരുവിലെ ചില വീട്ടുടമസ്ഥർ സ്ഥാപിച്ച പരസ്യ ബോർഡുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആദിത്യ മൊറാർക്ക് എന്ന ആളാണ് കോറമംഗല ഹൗസ് ഓണേഴ്സിനു വേണ്ടി സോഷ്യൽ മീഡിയയിൽ ഈ ബോർഡ് പോസ്റ്റ് ചെയ്തത്.

സാധാരണ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുത് എന്നാണ് ബോർഡുകൾ കാണാറുള്ളത്. ‘ഇവിടെ പാർക്ക് ചെയ്യുന്നതിന് കുറിച്ച് ചിന്തിക്കുകയെ വേണ്ട എന്നാണ് ഒരു ബോർഡിലുള്ളത്. രണ്ടാമത്തെ ഫോട്ടോയിൽ പാർക്കിംഗ് ഇല്ല, 5 മിനിറ്റല്ല, 30 സെക്കൻഡ് പോലും പാർക്കിംഗില്ല’ ഇതാണ് രണ്ടാമത്തെ ബോർഡിലുള്ളത്.

ബംഗളൂരുവിലെ കോർമംഗല എന്ന സ്ഥലത്തെ വീടിന് മുന്നിലാണ് ഇത്തരം ബോർഡുകളുള്ളത്. സോറി. യൂ ആർ നോട്ട് വെൽക്ക്ഡ് എന്നൊക്കെയാണ് ബോർഡുകൾ. സംഭവം വൈറലായെങ്കിലും പാർക്കിംഗിന് ഒരു കുറവും വന്നിട്ടില്ലെന്നാണ് വീട്ടുകാരുടെ വിലയിരുത്തൽ

You may also like

error: Content is protected !!
Join Our WhatsApp Group