Home Featured ബെംഗളൂരു:ഓട്ടോയ്ക്ക് പുറകില്‍ എഴുതിയ പ്രണയ വ്യാഖ്യാനം വൈറല്‍: ഏറ്റെടുത്ത് നെറ്റീസണ്‍സ്

ബെംഗളൂരു:ഓട്ടോയ്ക്ക് പുറകില്‍ എഴുതിയ പ്രണയ വ്യാഖ്യാനം വൈറല്‍: ഏറ്റെടുത്ത് നെറ്റീസണ്‍സ്

വാഹനങ്ങള്‍ക്ക് പുറകില്‍ ആളുകള്‍ക്കു വേണ്ടി എഴുതിവച്ചിരിക്കുന്ന സന്ദേശങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ഓട്ടോ റിക്ഷയുടെ പുറകിലെഴുതിയ ഒരു വാചകം നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുകയാണ്.@Samar Halarnkar എന്ന ട്വിറ്റര്‍ (X) അക്കൗണ്ട് പങ്കുവച്ച ചിത്രത്തിലെ ഓട്ടോയുടെ പുറകില്‍ ഇങ്ങനെ എഴുതി, ‘പ്രണയം, എന്നാല്‍ പാര്‍ക്കിലെ നടത്തം പോലെയാണ് ‘ പിന്നാലെ ചുവന്ന അക്ഷരത്തില്‍ വലുതാക്കി ‘ജുറാസിക് പാര്‍ക്ക്’ എന്നും എഴുതിയിരിക്കുന്നു.നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ ചിത്രം ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. ഒരുപാട് ആളുകള്‍ പോസ്റ്റിന് കമന്റു നല്‍കാനുമെത്തി. മറ്റ് ചിലര്‍ ഓട്ടോയുടെ പുറകില്‍ എഴുതിയിരിക്കുന്ന സമാനമായ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചു.

അതിലൊന്നില്‍, ‘എല്ലാ നിമിഷങ്ങളും ആസ്വദിക്കുക. കാരണം, മരണം അപ്രതീക്ഷിതമാണെ’ന്ന് എഴുതിയിരുന്നു. മൂന്നാമത്തെ ഓട്ടോയുടെ പുറകില്‍ ‘മെലിഞ്ഞതോ തടിച്ചതോ, കറുപ്പോ വെളുപ്പോ, കന്യകയോ അല്ലാത്തയാളോ, എല്ലാ പെണ്‍കുട്ടികളും ബഹുമാനം അര്‍ഹിക്കുന്നു’ എന്നായിരുന്നു കുറിച്ചിരുന്നത്. നാലാമത്തെ ചിത്രത്തിലെ ഓട്ടോയ്ക്ക് പുറകില്‍. ‘ഈ യന്ത്രത്തിന് തലച്ചോറില്ല, നിങ്ങളുടേത് ഉപയോഗിക്കുക’ എന്നായിരുന്നു എഴുതിയിരുന്നത്.ബെംഗളൂരു ഓട്ടോ മുദ്രാവാക്യങ്ങള്‍’ എന്ന് കുറിച്ച്‌ കൊണ്ടായിരുന്നു ഇത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ‘തൊഴിലാളി വര്‍ഗത്തിന്റെ ശബ്ദത്തെ വിശ്വസിക്കൂ.’ എന്ന് മറ്റൊരാള്‍ കുറിച്ചു. ‘പ്രണയം ജുറാസിക് പാര്‍ക്കാണ്,’ എന്ന് വേറൊരാള്‍ എടുത്തെഴുതി.

‘ബെംഗളൂരു ഓട്ടോ മുദ്രാവാക്യങ്ങള്‍ക്ക് സ്വന്തമായി ഒരു പ്രദര്‍ശനം ആവശ്യമാണ്. അത് ചെയ്യാന്‍ ഞാന്‍ പണം നല്‍കും!’ എന്ന് വേറൊരാള്‍ കുറിച്ചു. ബെംഗളൂരു നഗരത്തിലെ ഓട്ടോ റിക്ഷകള്‍ക്ക് രണ്ട് കാര്യങ്ങള്‍ക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തി. ആദ്യത്തേത് ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്ക് പോലും അമിതമായി പണം ഈടാക്കുന്ന കാര്യത്തിലാണെങ്കില്‍ രണ്ടാമത്തേത് ഇത്തരത്തില്‍ ഓട്ടോകളുടെ പുറകില്‍ എഴുതിയ ലഘു കുറിപ്പുകളാണ്. ഏതായാലും ഈ വാചകങ്ങള്‍ നെറ്റീസണ്‍സ് ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group