തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ഉത്സവത്തിൻ്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് ഇപ്പോൾ ചർച്ചയാകുന്നത്. ക്ഷേത്രത്തിൻ്റെ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട താരമാണ് വൈറലാകാൻ കാരണം. മിയ ഖലീഫയുടെ ചിത്രം പോസ്റ്ററിൽ എത്തിയത് എങ്ങനെയണെന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്. തമിഴ്‌നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളിൽ അമ്മൻ (പാർവതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ആഘോഷങ്ങൾ ഗംഭീരമാണ്, ആയിരക്കണക്കിന് ഭക്തരാണ് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പങ്കെടുക്കുന്നത്.
കുരുവിമലയിലെ നാഗത്തമ്മൻ, സെല്ലിയമ്മൻ ക്ഷേത്രങ്ങളിൽ ഉത്സവ വിളക്കുകൾക്കൊപ്പം ഫ്ലക്സുകളും സ്ഥാപിച്ചു. പോൺ സ്റ്റാർ മിയ ഖലീഫയുടെ ചിത്രം ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഈ ഫ്ലക്സുകൾ വൈറലായി.
ഉത്സവത്തിലെ പരമ്പരാഗത വഴിപാടുകളുടെ ഭാഗമായ ഒരു ‘പാൽ കുടം’ (പാൽ പാത്രം) വഹിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിലാണ് മിയയുടെ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.കൂടാതെ, ഹോർഡിംഗ് സ്ഥാപിക്കുന്നതിന് ഉത്തരവാദികളായ പുരുഷന്മാർ അവരുടെ ചിത്രം ഹോർഡിംഗിലും ഉണ്ടെന്ന് ഉറപ്പുവരുത്തി. അതിനാൽ, ആധാർ കാർഡ് ഫോർമാറ്റിൽ അവർ തങ്ങളുടെ പേരുകൾ ഫ്ലക്സുകൾ ഉയർത്തു.
ഒരാള്‍ വിളിച്ച് പത്ത് ലക്ഷം രൂപ തരണമെന്ന് പറഞ്ഞാല്‍ എനിക്ക് കൊടുക്കാൻ സാധിക്കില്ല ഞാൻ ചെയ്യുന്ന സഹായം ഇങ്ങനെയാണ്”: സന്തോഷ് പണ്ഡിറ്റ്
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്.. സ്വന്തമായി സിനിമ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് സന്തോഷ് പണ്ഡിറ്റ് ശ്രദ്ധ നേടാറുള്ളത്..എല്ലാത്തിലും ഉപരി താരം നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മാറുകയും ചെയ്യാറുണ്ട്. നിരവധി ആളുകളെയാണ് സന്തോഷ് പണ്ഡിറ്റ് തനിക്ക് കഴിയാവുന്ന രീതിയില്‍ സഹായിച്ചിട്ടുള്ളത്. ഒരിക്കല്‍ കെഎസ്‌ആർടിസി ബസ്സില്‍ യാത്ര ചെയ്ത് പാവങ്ങളെ സഹായിക്കാൻ പോകുന്ന താരത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ തന്റെ സഹായത്തിന്റെ രീതിയെക്കുറിച്ച് തുറന്നു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ” ഒരാള്‍ വിളിച്ച് എനിക്ക് 45 ലക്ഷം രൂപ വേണമെന്ന് പറഞ്ഞാല്‍ എനിക്ക് അയാളെ സഹായിക്കാൻ സാധിക്കില്ല. അതെല്ലാം മറ്റൊരാള്‍ വിളിച്ച് എനിക്ക് 10 ലക്ഷം രൂപ വേണം വീട് ജപ്തിയാണ് എന്ന് പറഞ്ഞാല്‍ അവരെ സഹായിക്കുവാനും എനിക്ക് സാധിക്കില്ല. എന്നോട് ചോദിക്കേണ്ട സഹായം എന്നത് ഒരു തയ്യല്‍ മെഷീനോ അല്ലെങ്കില്‍ ഒരു പഠിക്കാനുള്ള ടേബിളോ, അലമാരയോ ഒക്കെയാണ്. അതില്‍ കൂടുതലുള്ള സഹായങ്ങള്‍ ഒന്നും എന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങള്‍ അല്ല.
എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് 10 ലക്ഷം രൂപ ഉണ്ടാക്കിയെന്ന് വയ്ക്കുക അതില്‍ അഞ്ചുലക്ഷം രൂപ നീ നിന്റെ ആവശ്യത്തിന് എടുത്തു ബാക്കി 5 ലക്ഷം രൂപ നിനക്ക് ശരി എന്ന് തോന്നുന്ന ആളുകള്‍ക്ക് കൊടുക്കണമെന്ന്. അങ്ങനെയാണ് ഞാൻ ചാരിറ്റി ചെയ്യാൻ തുടങ്ങിയത്.. അല്ലാതെ ഇത് ഇങ്ങനെ കണ്ടിന്യൂ ചെയ്ത് കൊണ്ടുപോകണമെന്ന് ഒന്നും എനിക്കില്ല. ചെറിയ ചെറിയ ആവശ്യങ്ങളുള്ള ആളുകള്‍ക്ക് ഞാൻ സഹായങ്ങള്‍ ചെയ്യാറുണ്ട്.. അല്ലാതെ വലിയ ആവശ്യങ്ങള്‍ ഒന്നും എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല”. സന്തോഷ് പണ്ഡിറ്റിന്റെ ഈ വാക്കുകള്‍ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.