Home Featured ബെംഗളൂരു:വീട്ടുടമ അഞ്ച് വർഷമായി വാടക കൂട്ടിയില്ല, സൗജന്യ ഭക്ഷണവും; ഒറ്റ കുറിപ്പിൽ സോഷ്യൽ മീഡിയ താരമായി വീട്ടുടമസ്ഥൻ

ബെംഗളൂരു:വീട്ടുടമ അഞ്ച് വർഷമായി വാടക കൂട്ടിയില്ല, സൗജന്യ ഭക്ഷണവും; ഒറ്റ കുറിപ്പിൽ സോഷ്യൽ മീഡിയ താരമായി വീട്ടുടമസ്ഥൻ

ബെംഗളൂരുവിലെ ഒരു വീട്ടുടമസ്ഥൻ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ താരമാവുകയാണ്. കാര്യം മറ്റൊന്നുമല്ല, തന്‍റെ വീട്ടിൽ താമസിക്കുന്ന വാടകക്കാരോടുള്ള ഇദ്ദേഹത്തിന്‍റെ പെരുമാറ്റമാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ അദ്ദേഹത്തെ താരമാക്കിയത്. ബെംഗളൂരുവിലെ ഒരു വാടകക്കാരനാണ് തന്‍റെ വീട്ടുടുമയുമായുള്ള അപൂർവ്വ സൗഹൃദത്തിന്‍റെ കഥ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ചത്. 65 കാരനായ തന്‍റെ വീട്ടുടമ വലിയൊരു മനസിന് ഉടമയാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തോളമായി താൻ അദ്ദേഹത്തിന്‍റെ വീട്ടിലാണ് താമസിക്കുന്നത് എങ്കിലും ഒരു രൂപ പോലും അദ്ദേഹം ഇതുവരെയായും വാടക കൂട്ടിയിട്ടില്ലെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട കുറിപ്പില്‍ പറയുന്നത്.

മാത്രമല്ല, വീട്ടുടമ പലപ്പോഴും തനിക്ക് അത്താഴം സൗജന്യമായി വാങ്ങിച്ചു തരാറുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരത്തിലുള്ള മനുഷ്യർ ഈ ലോകത്ത് വളരെ ചുരുക്കമായിരിക്കും എന്നും ഇതിനുമുമ്പ് തന്നോട് ആരും ഇതുപോലെ സ്നേഹത്തിൽ പെരുമാറിയിട്ടില്ലെന്നും വാടകക്കാരൻ തന്‍റെ അനുഭവക്കുറിപ്പിൽ എഴുതി. കൂടാതെ, 2018 മുതൽ ഇത്രയും കാലമായിട്ടും തന്നോട് ഒരേ വാടകയാണ് അദ്ദേഹം വാങ്ങിക്കുന്നതെന്നും ഇതുവരെയും ഒരു രൂപ പോലും കൂട്ടി വാങ്ങിയിട്ടില്ലെന്നും ഇദ്ദേഹം കുറിച്ചു.

പലപ്പോഴും തന്നോട് സംസാരിക്കാൻ സമയം കണ്ടെത്തുന്ന അദ്ദേഹം തന്‍റെ ജീവിതാനുഭവങ്ങൾ അഭിമാനത്തോടെ പങ്കുവയ്ക്കാറുണ്ടെന്നും മകളുടെ ജീവിത വിജയത്തില്‍ അഭിമാനം കൊള്ളുന്ന അദ്ദേഹം തനിക്ക് ഭക്ഷണം നല്‍കാറുണ്ടെന്നും ചിലപ്പോഴൊക്കെ അദ്ദേഹം ബ്രാണ്ടി ഓഫര്‍ ചെയ്യാറുണ്ടെങ്കിലും താനത് ഉപയോഗിക്കാത്തതിനാല്‍ നിരസിക്കാറാണ് പതിവെന്നും യുവാവ് എഴുതി. തന്‍റെ വീട്ടുടമയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന വാചകത്തോടെയാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബെംഗളൂരുവിലെ ഉയർന്ന വാടക നിരക്കിലും വീടുകള്‍ കിട്ടാനില്ലാതെ വലയുന്ന സമൂഹ മാധ്യമ ഉപയോക്താക്കളും ബെംഗളൂരുവിലെ താമസക്കാരും കുറിപ്പ് പെട്ടെന്ന് തന്നെ ഏറ്റെടുത്തു. പിന്നാലെ നിരവധി പേര്‍ തങ്ങളുടെ വീട്ടുമസ്ഥരെ കുറിച്ച് കുറിപ്പുകളെഴുതി. എല്ലാ വർഷവും അഞ്ച് മുതൽ ഏഴ് ശതമാനം വരെ തോന്നിയ രീതിയില്‍ തന്‍റെ വീട്ടുടമസ്ഥന്‍ വാടക വർദ്ധിപ്പിക്കാറുണ്ട് എന്നായിരുന്നു ഒരാൾ കുറിച്ചത്. ബെംഗളൂരു നഗരത്തിൽ ഇത്തരത്തിൽ ഒരു വീട്ടുടമയുണ്ട് എന്ന് അറിയുന്നത് തന്നെ ആശ്ചര്യകരമാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്.

കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായെത്തിയ യുവാവിനെ എയിംസില്‍ പ്രവേശിപ്പിച്ചു ; പനി ഉണ്ടായത് വിദേശയാത്രയ്‌ക്ക് ശേഷം

കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായി യുവാവിനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ യുവാവിന് ചെറിയ പനിയും തലവേദനയ്‌ക്കുമൊപ്പം കുരങ്ങുപനിയുടെ മറ്റ് ലക്ഷണങ്ങളും ഉണ്ടായിരുന്നു.എയിംസിലെ എബി-7 വാർഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത് . കുരങ്ങുപനിയെന്ന് സംശയിക്കുന്ന രോഗികള്‍ക്കായി തയ്യാറാക്കിയതാണ് ഈ വാർഡ്. പ്രാഥമിക റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിലും രോഗി ഇപ്പോഴും നിരീക്ഷണത്തിലാണ്

.എയിംസില്‍ കുരങ്ങുപനിയെന്ന് സംശയിക്കുന്ന രോഗികളെ അതായത് കുരങ്ങുപനിയുടെ ലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കാനും പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതായി എയിംസ് മാധ്യമ വക്താവ് ഡോ. റീമ ദാദ പറഞ്ഞു. പനി, തലവേദന, നടുവേദന, ക്ഷീണം, വിറയല്‍, മുഖക്കുരു എന്നിവയുണ്ടെങ്കില്‍ കുരങ്ങുപനിയുടെ ലക്ഷണങ്ങളാണ്. അത്തരമൊരു രോഗിയുടെ റിപ്പോർട്ട് പോസിറ്റീവായാല്‍ രോഗിയെ തുടർ ചികിത്സയ്‌ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് റഫർ ചെയ്യും.

കുരങ്ങുപനി ഭീഷണി കണക്കിലെടുത്ത് സർക്കാർ അതീവ ജാഗ്രതയിലാണ്. ഡല്‍ഹിയിലെ മൂന്ന് ആശുപത്രികളില്‍ കുരങ്ങുപനി ബാധിച്ചവരുടെ ചികിത്സയ്‌ക്കായി കിടക്കകള്‍ ക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് . കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പിപിഇ കിറ്റുകള്‍ ഉപയോഗിച്ച്‌ രോഗിയെ ചികിത്സിക്കാനും പരിചരിക്കാനും ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group