Home Featured ‘അച്ഛനെ വില്‍ക്കാനുണ്ട് വില രണ്ടു ലക്ഷം’ എട്ടുവയസുകാരിയുടെ പരസ്യം വൈറല്‍

‘അച്ഛനെ വില്‍ക്കാനുണ്ട് വില രണ്ടു ലക്ഷം’ എട്ടുവയസുകാരിയുടെ പരസ്യം വൈറല്‍

“അച്ഛനെ വില്‍ക്കാനുണ്ട്, വില രണ്ട് ലക്ഷം’ വീടിന്‍റെ ജനാലയ്ക്കല്‍ എട്ട് വയസുകാരി തൂക്കിയ ബോര്‍ഡിലെ വാക്കുകളാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കോളിംഗ് ബെല്ലടിക്കുക എന്നും ബോര്‍ഡിലുണ്ട്. കുട്ടിയുടെ അച്ഛൻ തന്നെയാണ് പരസ്യ ബോര്‍ഡിന്‍റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എനിക്ക് അത്ര വിലയില്ലെന്നു തോന്നുന്നു എന്ന അടിക്കുറിപ്പും അച്ഛന്‍റെ പോസ്റ്റിലുണ്ട്.ഇങ്ങനെയൊരു പരസ്യം തൂക്കുന്നതിന് മുമ്ബ് മകള്‍ തന്നെ അടുത്തുവിളിച്ച്‌ തന്‍റെ ശമ്ബളം ചോദിച്ചിരുന്നുവെന്നും അതില്‍ അതൃപ്തി പ്രകടിപ്പിച്ചശേഷമാണ് അവള്‍ പരസ്യ നോട്ടീസ് തയാറാക്കിയതെന്നും ഇദ്ദേഹം പറയുന്നു.

ചുരുങ്ങിയ സമയത്തിനകം പോസ്റ്റ് വൈറലായി. പലരും ഇതിനെ തമാശയായി എടുത്തപ്പോള്‍ ചിലരെങ്കിലും കാര്യം ഗൗരവമുള്ളതാണ്, എങ്ങനെയാണ് എട്ട് വയസുകാരി ഇങ്ങനെയൊരു “തമാശ’ ചിന്തിക്കുന്നത് എന്നും ചോദിച്ചു.മകള്‍ നല്ല വായനയും ഉള്‍ക്കാഴ്ചയുമുള്ള കുട്ടിയാണെന്നും വ്യത്യസ്തമായ പുസ്തകങ്ങളും സീരീസുകളുമെല്ലാം മകള്‍ കാണാറുണ്ടെന്നും ഇതിന് മറുപടിയായി അച്ഛൻ പറയുന്നു. മാത്രമല്ല, കുട്ടികള്‍ ഒരുപാട് ചിന്തിക്കുന്നവരാണെന്നും ഇദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

കർണാടകയിൽ പരീക്ഷണാടിസ്ഥാനത്തിൽ ബ്രെയിൻ ഹെൽത്ത് ക്ലിനിക്കുകൾ സ്ഥാപിക്കും

ബെംഗളൂരു:  ആരോഗ്യവകുപ്പിന്റെ ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവിന് വ്യാഴാഴ്ച ചേർന്ന കർണാടക മന്ത്രിസഭ അംഗീകാരം നൽകി. നിംഹാൻസുമായി സഹകരിച്ച് മാനസികാരോഗ്യത്തിന് ഊന്നൽ നൽകും. ഇതിന് 25 കോടി രൂപ ചെലവ് വരും. കോലാർ, ചിക്കബെല്ലാപുര, ബെംഗളൂരു എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബ്രെയിൻ ഹെൽത്ത് ക്ലിനിക്കുകൾ ആരംഭിക്കുമെന്നും വിജയിച്ചാൽ കർണാടകയിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും നിയമമന്ത്രി എച്ച്.കെ.പാട്ടീൽ പറഞ്ഞു. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വർദ്ധനവ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അനീമിയ രഹിത കർണാടക സംരംഭം (അനീമിയ മുക്ത് പൗഷ്ടിക കർണാടക – എപിഎംകെ) ഏറ്റെടുക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. ഈ സംരംഭം വിളർച്ചയുള്ള കുട്ടികളിലും ഗർഭിണികളായ അമ്മമാർ ഉൾപ്പെടെയുള്ള മുതിർന്നവരിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫോളിക് ഗുളികകളും വിര നിർമ്മാർജ്ജന മരുന്നും നൽകുകയും ചെയ്യും.

തിരഞ്ഞെടുത്ത 102 താലൂക്കുകളിൽ ഗർഭിണികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വിതരണം ചെയ്യും.2019-20 ലെ സർവേ റിപ്പോർട്ട് പ്രകാരം, 52.2 ശതമാനം ഗർഭിണികളും, 67.1 ശതമാനം 5 വയസ്സിന് താഴെയുള്ള കുട്ടികളും, 47.8 ശതമാനം സ്ത്രീകളും 15 മുതൽ 49 വയസ്സ് വരെ, 47.5 ശതമാനം ഗർഭിണികൾ (6 മുതൽ 9 മാസം വരെ) വിളർച്ച റിപ്പോർട്ട്‌. “സർവേ റിപ്പോർട്ട് ഭയപ്പെടുത്തുന്നതാണ്,” പാട്ടീൽ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group