ബെംഗളൂരു: ജനത്തെ കുത്തിനി റച്ചു പായുന്ന സ്വകാര്യ ബസുക ളിൽ നിന്നു 2 വർഷത്തിനിടെ 40 കോടി രൂപ പിഴയീടാക്കിയതായി സർക്കാർ അറിയിക്കുമ്പോഴും നി യമലംഘനം ആവർത്തിക്കുന്നത് ന്റെ ആശങ്കയിലാണു സംസ്ഥാ നം. കഴിഞ്ഞദിവസം പാവഗഡ് യിൽ അകത്തും മുകളിലും തിങ്ങി നിറഞ്ഞു യാത്രക്കാരുമായി അമി തവേഗത്തിലോടിയ ബസ് മറി ഞ്ഞ് 6 പേർ മരിച്ച സംഭവമാണ് ഒടുവിലത്തേത്.
അധികമായി കയറ്റുന്ന ഓരോ യാത്രക്കാരനും200 രൂപ വീതമാണു പിഴ എന്നാൽ, നിയമലംഘനം ആവർത്തിക്കുക വീണ്ടും വീണ്ടും പിഴ അടയ്ക്കുക എന്നതാണു മിനി ബസ്, സ്വകാര്യബസ് ഉടമകളു ടെ രീതി. വടക്കൻ കർണാടകയിലാണ് ഇത്തരം കേസുകൾ ഏറെയും. കൊപ്പാൾ, ബീദർ, ഹാ വേരി, വിജയപുര, ഗദഗ്, ബാഗൽ കോട്ട് എന്നീ മേഖലകളിൽ തിങ്ങിനിറഞ്ഞ ബസുകൾ പതിവു കാഴ്ചയാണ്.
ഗ്രാമമേഖലകളിൽ കൂടുതൽ ബസ് സർവീസുകൾ നടത്താതെ ശിക്ഷ മാത്രം നടപ്പാക്കിയിട്ടു കാര്യമില്ലെന്നു ജനം അഭിപ്രായപ്പെടുന്നു. പാവ യിൽ ഉൾപ്പെടെ കൂടുതൽ ബസ് ഓടിക്കുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് അറസ്റ്റിലായ ഡ്രൈവർക്കു കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു