ന്യൂഡല്‍ഹി: ഇന്ത്യൻ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട ചർച്ചകള്‍ രാജ്യത്ത് കൊഴുക്കുകയാണ്.നിരവധി പേരാണ് താരത്തിന് പിന്തുണയേകി മുന്നോട്ട് വന്നത്. അയോഗ്യതയുടെ കാരണം വിനേഷ് ഫോഗട്ടിന്റെ കോച്ചാണെന്ന തരത്തിലുള്ള വിമർശനങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കോടതി വിധിയ്ക്കായി ഉറ്റുനോക്കുകയാണ് ഇന്ത്യ മുഴുവൻ.ഇതിനിടെ, തന്റെ ഭാരം വർദ്ധിക്കാനുള്ള കാരണം അന്താരാഷ്ട്ര തർക്കപരിഹാര കോടതിയില്‍ വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രാഥമിക റൗണ്ടുകള്‍ക്ക മുനപ് ഭാരം നോക്കിയപ്പോള്‍ വിനേഷിന്റെ ഭാരം അനുവധനീയമായ രീതിയിലായിരുന്നു.
എന്നാല്‍, ചൊവ്വാഴ്ച്ച രാത്രിയോടെ അവർ മൂന്ന് കിലോ വർദ്ധിച്ചു. മത്സരത്തിന് മുമ്ബുള്ള രാത്രി മുഴുവൻ ഉറങ്ങാതെ അവർ ഭാരം കുറയ്ക്കാൻ അധ്വാനിച്ചു. ഭാരം കുറയ്ക്കാൻ ജോഗിംഗും സ്‌കിപ്പിംഗും എല്ലാം ചെയ്തു. വിനേഷിന്റെ മുടി മുറിച്ചു. എന്നാല്‍, അവസാനവട്ടം ഭാരം നോക്കിയപ്പേവാഴും അനുവദധീയമായതലും 100 ഗ്രാം ഭാരം അവർക്ക് കൂടുതലായിരുന്നു.100 ഗ്രാം ഭാരം എന്നത് നിസാര കാര്യമാണെന്ന് വിനേഷിന്റെ ഭാഗം കോടതയില്‍ വാദിച്ചു. സ്വാഭാവികമായി സംഭവിക്കുന്നതാണ് അത്. വേനല്‍ കാലത്ത് മനുഷ്യശരീരം സ്വാഭാവികമായി വെള്ളംനിലർത്തും.
ശനീരം വിയർക്കുന്നതിനാല്‍ ഇങ്ങനെ സംഭവിക്കാമെന്നും അവർ വാദിച്ചു. മത്സരങ്ങള്‍ക്ക് ശേഷം അത്ലറ്റിന്റെ ആരോഗ്യവും ആർജവവും നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുന്നതും ഇതിന് കാരണമാകാമെന്നും വിനേഷിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.100 ഗ്രാം ഭാരം കൂടാൻ കാരണം ഇതാണ്; കോടതിയില്‍ വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്