Home Featured പൈപ്പ് തുറന്നാല്‍ വെള്ളത്തിന് പകരം മദ്യം; വിചിത്രമായ പദ്ധതി

പൈപ്പ് തുറന്നാല്‍ വെള്ളത്തിന് പകരം മദ്യം; വിചിത്രമായ പദ്ധതി

മദ്യത്തിന്‍റെ വിപണനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ കൃത്യമായ നിയമാവലിയുണ്ട്. മദ്യം വില്‍ക്കുന്നതിനും വാങ്ങിക്കുന്നതിനുമെല്ലാം ഈ നിയമങ്ങള്‍ ബാധകമാണ്. വില്‍പനയുടെ സമയം, ഉപഭോക്താക്കളുടെ പ്രായം തുടങ്ങി പല ഘടകങ്ങളും ഇതില്‍ ഭാഗവാക്കാണ്. 

ഒപ്പം തന്നെ നിരോധിക്കപ്പെട്ട തരം മദ്യങ്ങളുമുണ്ട്, നമുക്കറിയാം. പ്രത്യേകിച്ച് പ്രാദേശികമായി തയ്യാറാക്കുന്ന തരം മദ്യങ്ങളാണ് ഇത്തരത്തില്‍ നിയമം കൊണ്ട് നിരോധിക്കപ്പെട്ടിട്ടുള്ളത്. എങ്കില്‍പോലും പലയിടങ്ങളിലും ഇത് നിയമവിരുദ്ധമായി ലഭ്യമാണ് എന്നതാണ് സത്യം. 

ഇത്തരത്തില്‍ നിയമവിരുദ്ധമായി മദ്യം വില്‍പന നടത്തുന്നതിന് പല മാര്‍ഗങ്ങളും കണ്ടെത്തുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ വിചിത്രമായി മദ്യം വില്‍ക്കുന്നൊരു ഗ്രാമം വലിയ രീതിയിലാണിപ്പോള്‍ വാര്‍ത്താശ്രദ്ധ തേടുന്നത്. 

മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭാൻപുര എന്ന ഗ്രാമത്തിലാണ് അനധികൃതമായി വീടുകളില്‍ തയ്യാറാക്കുന്ന മദ്യം വ്യത്യസ്തമായ രീതിയില്‍ ഉപഭോക്താക്കളിലെത്തുന്നത്. നമ്മുടെ നാട്ടിലെല്ലാം വഴിയരികില്‍ കാണുന്ന പൈപ്പുകള്‍ തുറന്നാല്‍ വെള്ളമാണല്ലോ വരിക. ഇവിടെ പക്ഷേ ഒരു പൈപ്പ് തുറന്നാല്‍ ഇതിലൂടെ മദ്യമാണ് വരിക. കേള്‍ക്കുമ്പോള്‍ അല്‍പം അവിശ്വസനീയമെന്ന് തോന്നാം. എന്നാല്‍ സംഗതി സത്യമാണ്.

തിങ്കളാഴ്ച രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് വിചിത്രമായ രീതിയിലുള്ള മദ്യവില്‍പന കണ്ടെത്തിയിരിക്കുന്നത്. പ്രാദേശികമായി തയ്യാറാക്കിയ മദ്യം വലിയ ഡ്രമ്മുകളിലാക്കി ഭൂമിക്കടിയില്‍ കുഴിച്ചിട്ട് ഇതില്‍ നിന്ന് പൈപ്പ് കണക്ഷൻ നല്‍കിയിരിക്കുകയാണ്. ആവശ്യക്കാര്‍ എത്തുന്നതിന് അനുസരിച്ച് മദ്യം നല്‍കും. എങ്ങനെയാണ് ഇതില്‍ കച്ചവടമെന്നത് വ്യക്തമല്ല.

പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാൻ ആണ് വിചിത്രമായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാലിതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും പൊലീസിന് പിടികൂടാനായിട്ടില്ല. എട്ടോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഗുണ പൊലീസ് സൂപ്രണ്ട് അറിയിക്കുന്നത്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീമമായ അളവില്‍ ഡ്രമ്മുകളില്‍ നിറച്ചുവച്ച മദ്യവും പൊലീസ് റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. 

നിങ്ങളുടെ സിബില്‍ സ്‌കോര്‍ 800ന് മുകളിലാണോ? എസ്ബിഐയില്‍ 8.4% പലിശയ്ക്ക് ഭവന വായ്പ

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2022 ഒക്ടോബര്‍ 4 മുതല്‍ 2023 ജനുവരി 31 വരെ ഭവന വായ്പകളുടെ പലിശ (home loans) നിരക്ക് 15-30 ബേസിസ് പോയിന്റുകള്‍ കുറച്ചു.ഈ ഉത്സവ സീസണില്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് അവരുടെ സിബില്‍ സ്‌കോര്‍ (cibil score) അനുസരിച്ച്‌ 8.40-9.05 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ ലഭിക്കും. 8.55-9.05 ശതമാനമാണ് നിലവിലെ ഭവന വായ്പകളുടെ നിരക്ക്. ഇതുകൂടാതെ, എസ്ബിഐയുടെ റെഗുലര്‍, ടോപ്പ്-അപ്പ് ഹോം ലോണുകള്‍ക്ക് പ്രോസസ്സിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

എന്താണ് സിബില്‍ സ്‌കോര്‍?

ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ ആണ് സിബില്‍ സ്‌കോര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 300-നും 900-നും ഇടയിലുള്ള സിബില്‍ സ്‌കോര്‍ ആണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്ന്. സാധാരണയായി, 750-ന് മുകളിലുള്ള സ്‌കോര്‍ മികച്ചതായി കണക്കാക്കുന്നു. ഈ സ്‌കോര്‍ ഉള്ളവര്‍ക്ക് ലോണ്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരാളുടെ ക്രെഡിറ്റ് യോഗ്യതയുടെയും മുന്‍കാല വായ്പാ തിരിച്ചടവ് ചരിത്രത്തിന്റെയും മൊത്തത്തിലുള്ള സൂചനയാണ് സിബില്‍ സ്‌കോര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ, സിബില്‍ റിപ്പോര്‍ട്ട് അപേക്ഷന്‍ മുമ്ബ് ഏതെങ്കിലും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് കൂടി വ്യക്തമാക്കുന്നു.

ലോണുകള്‍ക്ക് എളുപ്പത്തില്‍ അംഗീകാരം ലഭിക്കുന്നതിനു പുറമെ വായ്പയെടുക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലോണ്‍ ലഭിക്കാനും സിബില്‍ സ്‌കോര്‍ സഹായിക്കുന്നു. 800ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.55 ശതമാനവും 750നും 799നും ഇടയില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.65 ശതമാനവും 700-749 നിലയില്‍ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.75 ശതമാനം നിരക്കിലുമാണ് എസ്ബിഐ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്. 650-699 സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 8.85 ശതമാനവും 550-649 സ്‌കോര്‍ ഉള്ളവര്‍ക്ക് 9.05 ശതമാനം നിരക്കിലും ഭവന വായ്പ ലഭിക്കും. എന്നാല്‍ ഓഫര്‍ കാലയളവില്‍ എസ്ബിഐയില്‍ നിന്ന് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ (8.4 ശതമാനം) ലോണ്‍ ലഭിക്കുന്നതിന്, ഒരാള്‍ക്ക് 800-ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണം.

സിബില്‍ സ്‌കോര്‍ ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം?

1) സിബില്‍ ഔദ്യോഗിക വെബ്‌സൈറ്റ് https://www.cibil.com/ സന്ദര്‍ശിക്കുക

2) ‘ Get Your CIBIL Score’ എന്നത് സെലക്‌ട് ചെയ്യുക.

3) നിങ്ങളുടെ സൗജന്യ വാര്‍ഷിക സിബില്‍ സ്‌കോര്‍ ലഭിക്കാന്‍ ‘ Click Here’ എന്നതില്‍ ക്ലിക്ക് ചെയ്യുക

4) നിങ്ങളുടെ പേര്, ഇമെയില്‍ ഐഡി, പാസ്വേഡ് എന്നിവ ടൈപ്പ് ചെയ്യുക. ഒരു ഐഡി പ്രൂഫ് (പാസ്പോര്‍ട്ട് നമ്ബര്‍, പാന്‍ കാര്‍ഡ്, ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി) അറ്റാച്ച്‌ ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പിന്‍ കോഡ്, ജനന തീയതി, ഫോണ്‍ നമ്ബര്‍ എന്നിവയും നല്‍കുക

5) ‘Accept and Continue’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

6) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒരു ഒടിപി ലഭിക്കും. OTP ടൈപ്പ് ചെയ്ത് ‘ Continue’ തിരഞ്ഞെടുക്കുക

7) ‘Go to Dashboard) തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക

8) തുടര്‍ന്ന് myscore.cibil.com എന്ന വെബ്സൈറ്റിലേക്ക് റീഡയറക്ടു ചെയ്യും

9) ‘Member login’ ക്ലിക്ക് ചെയ്യുക. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങളുടെ സിബില്‍ സ്‌കോര്‍ കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group