Home Featured ബെംഗളൂരു: ചാമരാജനഗറിൽ ഗ്രാമവാസികൾ പോളിങ് സ്റ്റേഷൻ തകർത്തു.

ബെംഗളൂരു: ചാമരാജനഗറിൽ ഗ്രാമവാസികൾ പോളിങ് സ്റ്റേഷൻ തകർത്തു.

ബെംഗളൂരു: ചാമരാജനഗറിൽ അക്രമാസക്തരായ ഒരു വിഭാഗം ഗ്രാമവാസികൾ പോളിങ് സ്റ്റേഷൻ അടിച്ചുതകർത്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും നശിപ്പിച്ചതോടെ വോട്ടെടുപ്പ് മുടങ്ങി. ഹാനൂർ താലൂക്കിലെ എം.എം. ഹിൽസിലെ ഇൻഡിഗനത്ത ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പോളിങ് സ്റ്റേഷനാണ് തകർത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.പ്രദേശത്ത് വികസനമെത്താത്തതിന്റെപേരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.

ഇതറിഞ്ഞ് റവന്യു-പോലീസ് ഉദ്യോഗസ്ഥരെത്തി ഇവരെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഒരു വിഭാഗം വോട്ടുചെയ്യാനൊരുങ്ങി. ഇവർ വോട്ടുചെയ്യാൻ പോളിങ് സ്റ്റേഷനുള്ളിൽക്കടന്നപ്പോഴാണ് സംഘർഷമുണ്ടായത്.മറുവിഭാഗം ഇവരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. പോളിങ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞു. അക്രമികളെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ ഏതാനുംപേർ പോളിങ് സ്റ്റേഷനകത്തുകടന്ന് അക്രമം നടത്തുകയായിരുന്നു. കല്ലേറിൽ ഏതാനുംപേർക്ക് പരിക്കേറ്റു.

ഭക്ഷണവും വെള്ളവും ഒഴിവാക്കിയുള്ള ജീവിതം; ആകെ ഭക്ഷിച്ചിരുന്നത് ദിവസം ഒരു ഈത്തപ്പഴം മാത്രം; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബർ ഖാൻ (29), ഇളയ സഹോദരൻ അഫാൻ ഖാൻ (27) എന്നിവരാണ് മരിച്ചത്.ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ് കണ്ടെത്തല്‍. കുടുംബം ഒരുദിവസം ഒരു ഈത്തപ്പഴം മാത്രമാണ് കഴിച്ചിരുന്നത്.

ഗോവയിലെ മർഗോവിലാണ് ദാരുണ സംഭവം ഉണ്ടായത്.അവരുടെ അമ്മ റുക്സാന ഖാൻ ആശുപത്രിയില്‍ ചികിത്സയിലാണ്. റുക്സാനയുടെ ഭർത്താവ് നസിർ ഖാൻ മക്കളുടെയും ഭാര്യയുടെയും കടുത്ത ഉപവാസത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് കുറച്ചുകാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നസിർ ബുധഴാഴ്ച ഇവരെ കാണാൻ വീട്ടിലെത്തിയിരുന്നു. പക്ഷേ വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്നപ്പോള്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ അമ്മയെ കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

വീട്ടില്‍ ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുറച്ച്‌ ദിവസം മുൻപും നസിർ വീട്ടില്‍ എത്തിയിരുന്നെങ്കിലും ഭാര്യയും മക്കളും അകത്തു കടക്കാൻ അനുവദിച്ചില്ലെന്ന് പൊലീസ് പറയുന്നു.മുഹമ്മദ് സുബർ സിന്ധുദുർഗിലെ സാവന്ത്‌വാഡിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. അഫാൻ ബികോം ബിരുദധാരിയാണ്. സഹോദരങ്ങള്‍ പിന്നീട് മാതാപിതാക്കളോടൊപ്പം മർഗോവിലേക്ക് താമസം മാറി. തുടർന്ന് ഇവർ ജോലിയൊന്നും ചെയ്യുന്നുണ്ടായിരുന്നില്ലെന്ന് അഖ്ബർ പറഞ്ഞു.

യുവാക്കളും അമ്മയും കുറച്ചുമാസങ്ങളായി വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ലെന്നും എല്ലാവരെയും അകറ്റിനിർത്തിയിരുന്നുവെന്നും പിതൃസഹോദരനായ അഖ്ബർ ഖാൻ പറഞ്ഞു. ഇവരുടെ ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും കാരണം നസിർ മർഗോവിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയെന്നും അഖ്ബർ പറഞ്ഞു.എന്തുകൊണ്ടാണ് അമ്മയും മക്കളും ഭക്ഷണം കഴിക്കുന്നത് നിർത്തിയതെന്ന് അറിയില്ലെന്ന് അഖ്ബർ പറഞ്ഞു. കുടുംബം സാമ്ബത്തികമായി നല്ല നിലയിലാണ്. അവർ എന്തെങ്കിലും മാനസിക സമ്മർദം അനുഭവിച്ചിരുന്നോയെന്ന് അറിയില്ലെന്ന് അഖ്ബർ പറഞ്ഞു. സുബറും അഫാനും റുക്‌സാനയും ദിവസവും ഒരു ഈത്തപ്പഴം മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.

വീട്ടുസാധനങ്ങള്‍ വാങ്ങാൻ സഹോദരങ്ങളുടെ പിതാവ് കുറച്ചുപണം വീട്ടിലെ താക്കോല്‍ പഴുതിലൂടെ ഉള്ളിലേക്ക് ഇടാറുണ്ടായിരുന്നു. ഏതാനും ആഴ്ചകളായി ആ ദ്വാരം അടച്ച നിലയിലാണ്. ആളുകള്‍ വീട്ടിലേക്ക് വരുന്നത് തടയാൻ വീടിൻ്റെ പ്രധാന വാതിലിനോട് ചേർന്ന് കുറച്ച്‌ ഫർണിച്ചറുകളും ഇട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. റുക്സാനയുടെ ആരോഗ്യനില ഭേദമായ ശേഷം മൊഴിയെടുത്താലേ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group