മുംബൈ: 18 വയസിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഒരു ഗ്രാമം. ഉത്തരവ് ലംഘിച്ചാല്‍ 200 രൂപയാണ് പിഴ.
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ബന്‍സി എന്ന ഗ്രാമത്തിലാണ് 18 വയസ്സിന് താഴെയുള്ള കുട്ടികളും കൗമാരക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണിന് കൗമാരക്കാര്‍ അടിമപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനം. നവംബര്‍ 11 ന് ഗ്രാമസഭയില്‍ ഇത് സംബന്ധിച്ച പ്രമേയം ‘ഐകകണ്‌ഠേന’ അംഗീകരിച്ച് ഉത്തരവിറക്കി.
ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 200 രൂപ പിഴ ചുമത്തുമെന്ന് ഗ്രാമ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. കൊവിഡ് കാലത്തെ അമിതവും അനിയന്ത്രതുമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ദോഷകരമായി ബധിച്ചുവെന്നും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വെബ്സൈറ്റ് ബ്രൌസിങ്ങും ഓണ്‍ലൈന്‍ ഗെയിമിങ്ങും വര്‍ധിച്ചുവെന്നും ഇതിന് കുട്ടികള്‍ അടിമപ്പെട്ടുവെന്നും ഗ്രമപഞ്ചായത്ത് സര്‍പഞ്ച് ഗജാനന്‍ ടെയില്‍ പറഞ്ഞു.
‘ഈ തീരുമാനം നടപ്പിലാക്കുക എന്നത് പ്രയാസകരമാണെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷെ തുടക്കത്തില്‍ ഞങ്ങള്‍ കൗണ്‍സിലിംഗിലൂടെ വെല്ലുവിളികളെ നേരിടും, മൊബൈല്‍ ഉപയോഗിക്കുന്ന ഏത് കുട്ടിആയാലും 200 രൂപ പിഴ ഈടാക്കും’- എന്നുമാണ് സര്‍പഞ്ച് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള മികച്ച ചുവടുവയ്പ്പാണിതെന്ന് ഒരു യുവ വിദ്യാര്‍ത്ഥി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളും ഈ ഉദ്യമത്തെ പിന്തുണച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങരുത്; സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്ന നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി.
വിദ്യാര്‍ഥികളോട് ബോണ്ട് ആവശ്യപ്പെടാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കാരുകള്‍ക്ക് മാത്രമെ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാന്‍ അധികാരുമുള്ളൂ. സ്വകാര്യമെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരല്ലെന്നും കോടതി പറഞ്ഞു.
പിജി വിദ്യാര്‍ഥി നല്‍കിയ ബോണ്ട് പലിശ സഹിതം തിരിച്ചു നല്‍കാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളജ് നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. ഹര്‍ജി സുപ്രീം കോടതി തള്ളി.