കൊച്ചി:മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. പ്രേക്ഷനെ മുള്‍മുനയില്‍ നിര്‍ത്തി ഗംഭീര ക്ലെമാക്സോടെ അവസാനിക്കുന്ന ചിത്രത്തിന്റെ നാല് ഭാഗങ്ങളും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.എസ് എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നുവെന്ന് വാര്‍ത്ത വന്ന നാള് മുതല്‍ സേതുരാമയ്യരുടെ ഇടത്തും വലത്തുമായി വിക്രമും ചാക്കോയും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാ പ്രേമികള്‍. ചാക്കോയായി മുകേഷ് വീണ്ടും എത്തിയപ്പോള്‍ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായ ജഗതി ശ്രീകുമാര്‍ വിക്രം ആയി എത്തുമോ എന്നത് ചോദ്യ ചിഹ്നമായി മാറി.മുഴുവന്‍ ടീമുമില്ലാതെ സിബിഐ എങ്ങനെ പൂര്‍ണമാവാനാണ് എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലേക്ക് ജഗതിയും ജോയിന്‍ ചെയ്തെന്ന് സംവധായകന് കെ മധു വ്യക്തമാക്കി.സേതുരാമയ്യരായി മമ്മൂട്ടി സാര്‍ അഭിനയിക്കുമ്ബോള്‍, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്ബോള്‍, അവരോടൊപ്പം ഞങ്ങളുടെ വിക്രമും എത്തിയിരിക്കുന്നു എന്ന് സംവിധായകന് കെ മധു പറഞ്ഞു.മകന് രാജ്കുമാറും ചിത്രത്തില്‍ ജഗതിക്കൊപ്പം ഉണ്ടാകും. ജഗതിയുടെ വീട്ടില്‍ വച്ചാകും അദ്ദേഹത്തിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയെന്നാണ്.