ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം(VIKRAM)സകല റെക്കോഡുകളും തകര്‍ത്തുകൊണ്ട് ആരാധക മനസുകള്‍ ഇളക്കിമറിച്ച് മുന്നേറുകയാണ്.ചിത്രം ലോകമെമ്ബാടുനിന്നും 375 കോടി രൂപ കളക്ഷന്‍ നേടിയതായാണ് ഏറ്റവും പുതിയ വിവരം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി(OTT) റിലീസ് തിയതിയും പുറത്തുവന്നിരിക്കുകയാണ്.
ജൂലൈ 8ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒ.ടി.ടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നു.രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.കമല്‍ഹാസന്‍, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.