Home Featured ഷാരൂഖ് ഖാൻ ചിത്രത്തിൽ വിജയ് സേതുപതിക്ക് വമ്പൻ പ്രതിഫലം; ‘ജവാൻ’ ഒരുങ്ങുന്നു

ഷാരൂഖ് ഖാൻ ചിത്രത്തിൽ വിജയ് സേതുപതിക്ക് വമ്പൻ പ്രതിഫലം; ‘ജവാൻ’ ഒരുങ്ങുന്നു

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ജവാനുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായ ജവാനിൽ വിജയ് സേതുപതിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ വിജയ് സേതുപതിക്ക് വമ്പൻ പ്രതിഫലമാണ് ലഭിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. 

21 കോടിയാണ് സിനിമയിലെ വിജയ് സേതുപതിയുടെ പ്രതിഫലം. താരം തന്റെ സിനിമാ കരിയറിൽ ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിതെന്ന്  പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ കഥാപാത്രം നടന് ഏറെ ഇഷ്ടപ്പെട്ടുവെന്നും ജവാനായി വിജയ് സേതുപതി രണ്ട് സിനിമകൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ജവാനിൽ ഷാരൂഖ് ഖാന്റെ വില്ലനായാണ് സേതുപതി എത്തുക. 

അതേസമയം, ചിത്രത്തിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. അടുത്ത വര്‍ഷം ജൂലൈയിൽ ജവാൻ പ്രേക്ഷർക്ക് മുന്നിലെത്തും.

നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു ‘റോ’ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. ജവാനിൽ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെയും ഇത്തരത്തിൽ പ്രചാരണം നടന്നിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group