ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു. ലീഡർ രാമയ്യ എന്നാണ് ചിത്രത്തിന്റെ പേര്. സത്യരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിജയ് സേതുപതി ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സൗത്ത് ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പാകും നടൻ എത്തുമ്പോൾ സംവിധായകൻ സത്യ രത്നം പറഞ്ഞു.
രണ്ടാം ഭാഗത്തിലാവും വിജയ് സേതുപതിയെത്തുമ്പോൾ ആദ്യഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്.വിജയ് സേതുപതിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് വെളിപ്പെടുത്തുമെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു. ഇതായിട്ടാണ് വിജയ് സേതുപതി ബയോപിക്കിൽ അഭിനയിക്കുന്നത്.വിജയ് സേതുപതിയാണ് സിദ്ധരാമയ്യയാവുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല
കേരളത്തിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് തിരുവനന്തപുരത്ത്; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് മന്ത്രി റിയാസ്
വിനോദ സഞ്ചാര വകുപ്പിന് കീഴിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍. ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ്.ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.മുഹമ്മദ് റിയാസ് പറഞ്ഞത്: ‘വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാന്‍ പോകുന്നത്.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ‘2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളില്‍ തന്നെ ടൂറിസ്റ്റ് വില്ലേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം സഞ്ചാരികള്‍ സന്ദര്‍ശിക്കുകയും ഒരു കോടിയില്‍ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു.
രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിന്‍ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്സ് പാര്‍ക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.’