തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങി മരിച്ചനിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ചെന്നൈ ടി.ടി.കെ റോഡിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മരിച്ചിരുന്നു.സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങി. മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. ലാര ആണ് മീരയുടെ സഹോദരി.
വിവാഹത്തിന് വിസമ്മതിച്ചു: ഭിന്നശേഷിക്കാരിയായ യുവതിയെ കൊന്ന് കെട്ടിത്തൂക്കി
വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ യുവതിയെ കൊന്ന് കെട്ടിത്തൂക്കി. രാജസ്ഥാനിലെ പ്രതാപ്ഗഢിലാണ് സംഭവം.പ്രതി കുല്‍ദീപ് ഗഹ്ലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കാണാനില്ലെന്ന് അമ്മാവൻ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. അതിനിടയിലാണ് സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. പ്രതി യുവതിയെ വനത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കാൻ നിര്‍ബന്ധിച്ചു.
എന്നാല്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് അവര്‍ തമ്മില്‍ വഴക്കുണ്ടായി. കുല്‍ദീപ് ഗെലോട്ട് യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിതൂക്കുകയായിരുന്നു. അന്വേഷണത്തിനായി സൈബര്‍ സെല്ലിന്റെ സാങ്കേതിക പിന്തുണയോടെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് കുല്‍ദീപ് ഗെഹ്ലോട്ടിനെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി അമിത് കുമാര്‍ പറഞ്ഞു.