കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. KL-10 AZ 7588 എന്ന വാഹനത്തിലായിരുന്ന യുവാക്കളുടെ സാഹസിക യാത്ര നടത്തിയത്.
വാഹനത്തിന്റെ ഡോറിൽ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകിൽ സഞ്ചരിച്ച വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു.
കണ്ണൂര്‍ കണ്ണവം സ്കൂളില്‍ മുഖം മൂടി ആക്രമണം : രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
ചിറ്റാരിപ്പറമ്ബ് : കണ്ണവം യു.പി സ്കൂളില്‍ മുഖം മൂടി അണിഞ്ഞെത്തിയ നാലംഗ സംഘത്തിന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ന്വേഷണം ശക്തമാക്കിയതായി കണ്ണവം സി .ഐ എം. സജിത്ത്. കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ (11), പറമ്ബുക്കാവ് കോളനിയിലെ റിജില്‍ അനീഷ് (11) എന്നിവരെ കൂത്തുപറമ്ബ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയപ്പോഴാണ് സംഭവം. സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സ്കൂളിന്‍്റെ പിന്‍ഭാഗത്തെ മതില്‍ ചാടിക്കടന്നാണ് അക്രമികള്‍ സ്കൂളിനുള്ളില്‍ കയറിയത്. മറ്റ് വിദ്യാര്‍ഥികള്‍ ഇല്ലാത്ത ക്ലാസ് മുറിയില്‍ വെച്ചാണ് സംഘം വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ഒരു വിദ്യാര്‍ഥി കുഴഞ്ഞ് വീഴുകയും ചെയ്തു.
മര്‍ദ്ദനത്തെ കുറിച്ച് പുറത്ത് പറഞ്ഞാല്‍ കഴുത്തിന് മുകളില്‍ തല കാണില്ലന്നും നാലംഗ സംഘം ഭീഷണിപ്പെടുത്തി.കുട്ടികളുടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃതര്‍ വിളിച്ച് വരുത്തിയതിന് ശേഷമാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്.
കണ്ണവം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം. സജിത്തിന്‍്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത് പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.സംഭവത്തിന് പിന്നില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.