ബെംഗളൂരു: നടുവിനേറ്റ പരുക്കു മാറി ക്രിക്കറ്റിലേക്കു മടങ്ങി വരാനുളളള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ്.ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരം പരിശീലിക്കുന്നത്. ശ്രേയസ് അയ്യരുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.വാഹനത്തില്‍ കയറുന്നതിനിടെ ഒരാള്‍ നടന്നുവന്ന് ശ്രേയസ് അയ്യരോട് സഹായം ചോദിക്കുകയായിരുന്നു. കയ്യില്‍ ഒരു കുഞ്ഞിനെയുമെടുത്ത് സഹായം ചോദിച്ചുവന്ന വയോധികനോട് കുറച്ചുനേരം സംസാരിച്ച ശേഷം ശ്രേയസ് അയ്യര്‍ ഇയാള്‍ക്ക് പണം നല്‍കി.വാഹനത്തിനു സമീപമെത്തിയ മറ്റൊരാള്‍ക്കും പണം നല്‍കിയ ശേഷമാണ് ശ്രേയസ് അയ്യര്‍ മടങ്ങിയത്.
ബെംഗളൂരു നഗരത്തില്‍ നിന്നു പകര്‍ത്തിയ വീഡിയോയാണ് ഇതെന്നാണ് കരുതുന്നത്. എന്തായാലും സമൂഹമാധ്യമത്തില്‍ വൈറലാണ് ഈ ദൃശ്യങ്ങള്‍.കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രേയസ് അയ്യര്‍ക്കു പരുക്കേല്‍ക്കുന്നത്. തിരിച്ചുവരവിന്റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ശ്രേയസ് അയ്യര്‍ കുറച്ചു മാസങ്ങളായി പിശീലിക്കുന്നത്.
വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് വിദ്യാര്‍ഥികളോട് പറഞ്ഞ അധ്യാപകനെ പുറത്താക്കി
വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് വിദ്യാര്‍ഥികളോട് പറഞ്ഞ അധ്യാപകനെ പുറത്താക്കി.എഡ്യുടെക് സ്ഥാപനമായ അണ്‍അക്കാദമിയിലെ അധ്യാപകൻ കരണ്‍ സാങ്‍വാനെയാണ് പുറത്താക്കിയത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്ഥലമല്ല ക്ലാസ് മുറികളെന്ന് സ്ഥാപനം വ്യക്തമാക്കി.സാങ്‍വാൻ കരാര്‍ ലംഘിച്ചെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും അണ്‍അക്കാദമി സഹസ്ഥാപകൻ റോമൻ സൈനി പറഞ്ഞു-“നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാൻ അണ്‍അക്കാദമി ബാധ്യസ്ഥമാണ്.
നിഷ്പക്ഷമായ അറിവ് ഉറപ്പാക്കാന്‍ എല്ലാ അധ്യാപകര്‍ക്കും കര്‍ശനമായ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറി വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കിടാനുള്ള സ്ഥലമല്ല. വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പഠിതാക്കളെ തെറ്റായി സ്വാധീനിക്കും”.വിദ്യാസമ്ബന്നര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് കുറ്റമാണോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ചോദിച്ചു- “നിരക്ഷരരെ വ്യക്തിപരമായി ഞാൻ ബഹുമാനിക്കുന്നു. പക്ഷെ ജനപ്രതിനിധികള്‍ നിരക്ഷരരാവരുത്. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലമാണ്. നിരക്ഷരരായ ജനപ്രതിനിധികള്‍ക്ക് ഒരിക്കലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയില്ല”.
അണ്‍അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ ലീഗല്‍ അഫയേഴ്സ് അധ്യാപകനായ കരണ്‍ സാങ്‍വാന്‍ നടത്തിയ പരാമര്‍ശമാണ് വൈറലായത്- “അടുത്ത തവണ നിങ്ങള്‍ വോട്ട് ചെയ്യുമ്ബോഴെല്ലാം ഓര്‍ക്കുക. സാക്ഷരനായ ഒരു വ്യക്തിയെ തെരഞ്ഞെടുക്കുക. അങ്ങനെ നിങ്ങള്‍ ഈ സാഹചര്യം വീണ്ടും അഭിമുഖീകരിക്കരുത്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് വോട്ട് ചെയ്യുക. നിങ്ങളുടെ തീരുമാനങ്ങള്‍ ശരിയായി എടുക്കുക.”വീഡിയോക്കെതിരെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു- “അണ്‍അക്കാദമിയുടെ മോദി വിരുദ്ധ അജണ്ടയാണിത്.
പ്രധാനമന്ത്രി മോദിയെ നിരക്ഷരനെന്ന് പരോക്ഷമായി വിളിച്ചു. നിങ്ങള്‍ക്ക് പ്രധാനമന്ത്രിയെ ഇഷ്ടമല്ലെങ്കില്‍ അദ്ദേഹത്തെ എതിര്‍ക്കുക. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ മറവില്‍ നിങ്ങളുടെ അജണ്ട നടപ്പിലാക്കാൻ കഴിയില്ല” വീഡിയോ പങ്കുവച്ചുകൊണ്ട് സുദര്‍ശന്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ അഭയ് പ്രതാപ് സിങ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങിയ സാങ്‍വാൻ ആഗസ്ത് 19ന് സംഭവത്തെ കുറിച്ച് പ്രതികരിക്കുമെന്ന് പറഞ്ഞു.