ബെംഗളൂരു: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് വിജയം ഉറപ്പാണെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മഎൻഡിഎയുടെ മാത്രമല്ല പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും മുർ മൂവിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കർണ്ണാടക നിയമസഭ മന്ദിരത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബാഎൻഡിഎയും അതിന്റെ സഖ്യകക്ഷികളും മാത്രമല്ല, പ്രതിപക്ഷ പാർട്ടികളിൽ ഉള്ളവരും തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമ്മവിന് വോട്ട് രേഖപ്പെടുത്തും.
വളരെ കൃത്യമായ കാഴ്ചപ്പാടുള്ള സ്ത്രീയായതിനാലും വനവാസി ജനവിഭാഗത്തിൽ നിന്ന് വിജയിച്ച് വന്നിട്ടുള്ള സ്ത്രീയായതിനാലും പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കമുള്ളവർ മുർമ്മുവിന് വോട്ട് ചെയ്യുമെന്ന് ബസവരാജ് ബൊമ്മ പറഞ്ഞു.ജനാധിപത്യത്തെകുറിച്ച് നല്ല വ്യക്തമായ കാഴ്ചപ്പാട് മുർമൂവിനുണ്ട്.
താഴേയ്ക്കിടയിൽ നിന്നും ഉയർന്ന പദവിയിലെത്താൻ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ് ദ്രൗപദി മുർമൂ. അവരെ ജെഡിഎസ്, ബിഎസ്പി, ശിവസേന തുടങ്ങിയ പാർട്ടികൾ പിന്തുണയ്ക്കുന്നുണ്ട്. മൂന്നിൽ രണ്ടു പേരും അവർക്ക് പിന്തുണ നൽകുന്നുണ്ട്.
അതിനാൽ തന്നെ മുർമ്മുവിന്റെ വിജയം ഉറപ്പാണ്. അധികാരം നഷ്ടമായ, തോൽവിയിൽ ഭയമുള്ള കോൺഗ്രസ് നിരന്തരം വിഡ്ഢിത്തരം പറയുകയാണെന്നും ബസവരാജ് ബൊമ്മ കൂട്ടിച്ചേർത്തു.