കൊച്ചി: പീഡനക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയെ സമീപിച്ചു. കർശന ഉപാധികളോടെ വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിക്കുകയും പിന്നീട് ഇയാളുമായി പൊലീസ് പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതിനിടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി സുപ്രീംകോടതിയെ സമീപിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,092 കോവിഡ് പേര്‍ക്ക് സ്ഥിരീകരിച്ചു : മരണം 29
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 17,092 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 29 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ആളുകളുടെ എണ്ണം 5,25,168 ആയി ഉയര്‍ന്നു. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,34,86,326 ആണ്.
അതേസമയം രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,09,568 ആയും ഉയര്‍ന്നു. 14,684 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരില്‍ 4,28,51,590 പേര്‍ ഇതുവരെ രോഗമുക്‌തരായി.
98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട് ചെയ്‌ത കോവിഡ് കേസുകളിലും ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നാണ്. 3,599 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ ആകെ രോഗബാധിതരില്‍ 60 ശതമാനവും കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നുണ്ട്.