Home Featured വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി; താരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന യുപി സ്വദേശി അറസ്റ്റില്‍

വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി; താരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന യുപി സ്വദേശി അറസ്റ്റില്‍

മുംബയ്: താരദമ്ബതികളായ കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ സമൂഹമാദ്ധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. മുംബയ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. മുംബയ് സാന്താക്രൂസ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശി മന്‍വീന്ദര്‍ സിംഗാണ് അറസ്റ്റിലായത്. കത്രീനയുടെ വലിയ ആരാധകനായ ഇയാള്‍ താരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. സിനിമയിലും മറ്റും അഭിനയിക്കാന്‍ ശ്രമിക്കുകയായിരുന്ന മന്‍വീന്ദര്‍ സിംഗ് കത്രീനയുമൊത്തുള്ള എഡിറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇയാള്‍ കത്രീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ വിക്കി കൗശല്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. രാവിലെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മന്‍വീന്ദര്‍ സിംഗ് കത്രീനയെ ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയക്കുന്നുവെന്നും താരത്തെ പിന്തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group