സുറത്കല്‍ മുഹമ്മദ് ഫാസില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിഎച്ച്‌പി. സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ പ്രസംഗം.വി.എച്ച്.പിയും ബജ്റംഗ്ദള്ളും ചേര്‍ന്ന് നടത്തുന്ന ശൗര്യ യാത്രക്ക് ഉള്ളാളില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.എച്ച്.പി പ്രാന്ത സഹ കാര്യദര്‍ശി ശരണ്‍ പമ്ബ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തല്‍.
പ്രവീണ്‍ നെട്ടാരൂവിന്റെ കൊലപാതകം വെറുതെയാവില്ലെന്ന് വിശ്വ ഹിന്ദു പരിഷത്തിലെ ഹിന്ദു യുവാക്കള്‍ തെളിയിച്ചു. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ഫാസിലിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ശരണിന്റെ വെളിപ്പെടുത്തല്‍.കഴിഞ്ഞ ജൂലൈ 26നാണ് സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് സൂറത്കലില്‍ മുഹമ്മദ് ഫാസില്‍ കൊല്ലപ്പെട്ടത്.
പ്രവീണ്‍ നെട്ടാരു വധക്കേസ് മാത്രം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രകോപനപരമായ പ്രസംഗം നടത്തിയ ശരണിനെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം വിഎച്ച് പി ഏറ്റെടുത്ത സാഹചര്യത്തില്‍ കേസില്‍ വീണ്ടും വിശദമായ അന്വേഷണം നടത്തമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഭര്‍ത്താവ് 25 മിനിറ്റ് വീട്ടില്‍ നിന്ന് വിട്ടു നിന്നു; രണ്ടു കുഞ്ഞുങ്ങളെ കൊന്ന് ഭാര്യ
പ്രസവാനന്തര വിഷാദരോഗത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്ന ഒരു സംഭവമാണ് മസാച്യുസിറ്റ്സിലെ ഡക്സ്ബറി എന്ന പ്രദേശത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.അതിതീവ്ര വിഷാദരോഗിയായ ഒരു അമ്മ തന്റെ മൂന്ന് മക്കളില്‍ രണ്ടുപേരെ കഴുത്തു ഞെരിച്ച് കൊന്നതായാണ് വാര്‍ത്ത. ഏഴുമാസം മാത്രം പ്രായമുള്ള മൂന്നാമത്തെ കുഞ്ഞിനെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ലിന്‍ഡ്‌സേ ക്ലാന്‍സി എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലിന്‍ഡ്‌സേയുടെ ഈ മാനസികാവസ്ഥ മൂലം ഭര്‍ത്താവ് പാട്രിക് ഏറെക്കാലമായി വീട്ടിലിരുന്നു തന്നെ ജോലി ചെയ്തു വരികയായിരുന്നു.സംഭവം നടന്ന ദിവസം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങുന്നതിനായി 25 മിനിറ്റ് നേരം പാട്രിക് പുറത്തുപോയിരുന്നു. ഈ സമയത്താണ് ലിന്‍ഡ്‌സേ മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചത്.
രണ്ടാം നിലയിലെ ജനലില്‍ നിന്നു താഴേക്ക് ചാടി അബോധാവസ്ഥയില്‍ കിടക്കുന്ന ലിന്‍ഡ്‌സേയെയാണ് തിരികെയെത്തിയ പാട്രിക് കണ്ടത്. തുടര്‍ന്ന് മൂന്ന് മക്കളെയും ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തി. അടിയന്തര സര്‍വീസിനെ വിളിച്ച് ഉടന്‍തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇളയ കുഞ്ഞിനെ മാത്രമേ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചുള്ളൂ. ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കൊലക്കുറ്റവും വധശ്രമവും ചുമത്തി കോടതിക്കു മുന്‍പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു