Home Featured അഴുക്കു ചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകുന്ന പച്ചക്കറി വില്‍പ്പനക്കാരന്‍

അഴുക്കു ചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകുന്ന പച്ചക്കറി വില്‍പ്പനക്കാരന്‍

ഭോപ്പാല്‍: അഴുക്കു ചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകുന്ന പച്ചക്കറി വില്‍പ്പനക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഭോപ്പാലിലെ സിന്ധി മാര്‍ക്കറ്റിലാണ് സംഭവം.അഴുക്കുവെള്ളത്തില്‍ പച്ചക്കറി കഴുകരുതെന്നും ആളുകള്‍ക്ക് അസുഖമുണ്ടാകുമെന്നും വിഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നുണ്ടെങ്കിലും ഇയാള്‍ അതെല്ലാം അവ​ഗണിച്ച്‌ മല്ലിയില കഴുകുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് പച്ചക്കറി വില്‍പനക്കാരനെതിരെ കേസെടുത്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group