Home Featured പുകയില ആസക്തിയിൽ നിന്ന് കുട്ടികളെ തടയാൻ വെണ്ടർ ലൈസൻസ് ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക

പുകയില ആസക്തിയിൽ നിന്ന് കുട്ടികളെ തടയാൻ വെണ്ടർ ലൈസൻസ് ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക

ബെംഗളൂരു : പുകയില ആസക്തിയിൽ നിന്ന് കുട്ടികളെ തടയാൻ വെണ്ടർ ലൈസൻസിംഗ് ഏർപ്പെടുത്തണമെന്ന് പൊതുജനാരോഗ്യ, കുട്ടികളുടെ അവകാശ അഭിഭാഷകർ വ്യാഴാഴ്ച കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.2013-ൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് വെണ്ടർ ലൈസൻസ് ഏർപ്പെടുത്തുന്ന നടപടി ആരംഭിച്ചത് കർണാടകയാണെന്ന് ചൂണ്ടിക്കാട്ടി.

എന്നാൽ അത് ഇപ്പോഴും കർണാടകയിൽ യാഥാർത്ഥ്യമായിട്ടില്ലെന്ന് എൻജിഒ കൺസോർഷ്യം ഫോർ ടുബാക്കോ ഫ്രീ കർണാടക, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ-കർണാക, സ്വകാര്യ സ്കൂളുകളുടെ അസോസിയേറ്റഡ് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.

വെണ്ടർ ലൈസൻസ് ഇല്ലാത്തതിനാൽ കുട്ടികൾ പുകയില ഉൽപന്നങ്ങളിൽ അടിമകൾ ആകുകയാണ്.വെണ്ടർ ലൈസൻസിംഗ് ഏർപ്പെടുത്തുന്നതോടെ സിഗരറ്റ്, ബീഡി, ച്യൂയിംഗ് പുകയില തുടങ്ങിയ പുകയില ഉൽപന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾ അതത് നഗര തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് (യുഎൽബി) പ്രത്യേക ലൈസൻസ് നേടേണ്ടി വരും.

ഇത് ഒരു വശത്ത് പുകയില വിൽപ്പനക്കാരന്റെ നിയമലംഘനങ്ങൾ പരിശോധിക്കാൻ യുഎൽബികളെ സഹായിക്കും, മറുവശത്ത് ലൈസൻസ് നൽകുന്നതിന് നാമമാത്രമായി പണം ഈടാക്കി വരുമാനം വർദ്ധിപ്പിക്കാൻ യുഎൽബി കളെ ഇത് സഹായിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group