Home Featured ദസറ :മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന വാഹനങ്ങളെ പെർമിറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കി

ദസറ :മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന വാഹനങ്ങളെ പെർമിറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കി

ദസറ ഫെസ്റ്റിവലിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന ടൂറിസ്റ്റ് വാഹനങ്ങളെ പെർമിറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് കർണാടക ഗതാഗത വകുപ്പ് അറിയിച്ചു.ഈ ഇളവ് വെള്ളിയാഴ്ച (ഒക്‌ടോബർ 4) മുതൽ പ്രാബല്യത്തിൽ വന്നു, ഒക്ടോബർ 12 ന് ദസറ ആഘോഷം അവസാനിക്കുന്നത് വരെ ഇളവ് തുടരും . മൈസൂരു നഗരത്തിലേക്കും സമീപത്തെ ശ്രീരംഗപട്ടണ താലൂക്കിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാത്രമേ ഇളവ് ബാധകമാകൂവെന്ന് വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

വ്യാഴാഴ്‌ച മൈസൂരിൽ ആരംഭിച്ച ദസറ, വൻതോതിൽ സന്ദർശകരെ ആകർഷിക്കുന്ന സംസ്ഥാനത്തെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ആഘോഷങ്ങളിലൊന്നാണ് . ഉത്സവകാലത്ത് മൈസൂരു സന്ദർശിക്കാൻ കൂടുതൽ വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കാനാണ് നികുതിയിളവ്.

ചെന്നൈയില്‍ വിമാനം ലാൻഡു ചെയ്യുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു; 146 യാത്രക്കാരും സുരക്ഷിതര്‍

ചെന്നൈ വിമാനത്താവളത്തില്‍ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു. മസ്‌കറ്റില്‍ നിന്നെത്തിയ ഒമാൻ എയർവെയ്സിന്റ വിമാനമാണ് ലാൻഡ് ചെയ്യുമ്ബോള്‍ ടയർ പൊട്ടിത്തെറിച്ചത്.146 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു.ഇന്നലെ വൈകിട്ട് 5.30ന് ചെന്നൈയിലെത്തിയ വിമാനത്തിന്‍റെ പിന്നിലെ ടയറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയില്‍പ്പെട്ടത്.പുതിയ ടയർ എത്തിച്ച ശേഷം സുരക്ഷാ പരിശോധനകള്‍ നടത്തും. ദില്ലിയില്‍ നിന്നോ മുംബൈയില്‍ നിന്നോ പുതിയ ടയർ ലഭ്യമായില്ലെങ്കില്‍ മസ്‌കറ്റില്‍ നിന്നും വിമാനത്തില്‍ കൊണ്ടുവരും. വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കിയിരിക്കുകയാണ്. യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group