ബെംഗളൂരു: മംഗളൂരു-ബെംഗളുരു ദേശീയ പാതയുടെ (എൻഎച്ച് 75) ഭാഗമായ ഷിറാഡി ചുരത്തിൽ മണ്ണിടിഞ്ഞതോടെ രാത്രി 6 മുതൽ രാവിലെ 6 വരെ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.
സകലേശ്പുരയിലെ ദൊണിഗലിൽ ചുരം പാതയുടെ ഒരു ഭാഗം ഇടിഞ്ഞിരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ചെറുവാഹനങ്ങൾക്ക് മാത്രമാണ് അനുമതി .ആംബുലൻസ് കടത്തിവിടും.
ബംഗളുരു: പള്ളി പ്രസിഡന്റ് സ്ഥാനത്തേ ചൊല്ലിയുള്ള തർക്കം; അനന്തരവന്റെ കുത്തേറ്റ് പ്രസിഡന്റ് മരിച്ചു
ബംഗളൂരു: അനന്തരവൻ മാറ്റിൻ ഖാന്റെ കുത്തേറ്റ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) മുൻ കോർപ്പറേറ്റർ നജിമ ഖാന്റെ ഭർത്താവ് അയ്യൂബ് ഖാൻ വ്യാഴാഴ്ച മരിച്ചു.കഴിഞ്ഞ 15 വർഷമായി ടിപ്പു നഗറിലെ ഖുദാദാദ് മസ്ജിദിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അയ്യൂബിന് തന്റെ മകൻ അടുത്ത വർഷം മസ്ജിദിന്റെ പ്രസിഡന്റാകണമെന്നായിരുന്നു ആഗ്രഹമെന്നാണ് റിപ്പോർട്ടുകൾ.
ഇത് മാറ്റിൻ ഖാന്റെ ശ്രദ്ധയിൽപ്പെട്ടതായി പറയപ്പെടുന്നു.ആറുമാസം മുമ്പ് മാറ്റിനെ പ്രസിഡന്റാക്കാൻ അയ്യൂബുമായി വഴക്കിട്ടിരുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. കഠാരയുമായി ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ അയ്യൂബ് പോലീസിനെ അറിയിച്ചിരുന്നില്ല. ബുധനാഴ്ച രാത്രി എട്ട് മണിയോടെ മട്ടിൻ അയ്യൂബിന്റെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു.
ഇതിനിടെ കഠാര ഉപയോഗിച്ച് ഇയാൾ അയ്യൂബിനെ കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്‌ച ചികിൽസ നൽകാതെ അയ്യൂബ് മരിച്ചു. നിലവിൽ മാറ്റിൻ അറസ്റ്റിലായി.
അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടുകൾ പ്രകാരം, സ്വത്ത് തർക്കവും മസ്ജിദിലെ പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് മാറ്റിൻ അയ്യൂബും കുടുംബവുമായി വഴക്കിട്ടിരുന്നു.