ബംഗളൂരു: ചരക്കുകൂലി വര്‍ധന ആവശ്യപ്പെട്ടുള്ള വാഹന ഉടമകളുടെ സമരംമൂലം വിവിധ ഭാഗങ്ങളില്‍ പാല്‍ വിതരണം തടസ്സപ്പെട്ടു.ബാംഗ്ലൂര്‍ മില്‍ക്ക് യൂനിയന്‍ ലിമിറ്റഡിന്‍റെ (ബമുല്‍) കീഴിലുള്ള 250 പാല്‍ വാഹനങ്ങളില്‍ 150ഓളമാണ് പണിമുടക്കുന്നത്.ചരക്കുകൂലി വര്‍ധനയും മറ്റു സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് സമരം.സഞ്ചരിക്കുന്ന കിലോമീറ്ററുകള്‍, കൊണ്ടുപോകുന്ന പാലിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കി ഓരോ വാഹനത്തിനും 1500 മുതല്‍ 2000 രൂപ വരെയാണ് നല്‍കുന്നത്.
250 വാഹനങ്ങള്‍ 375 ട്രിപ്പുകളാണ് ദിവസം നടത്തുന്നത്. ബംഗളൂരു അര്‍ബന്‍, റൂറല്‍, രാമനഗരയിലെ ജില്ലകള്‍ എന്നിവിടങ്ങളിലെ പാല്‍ ഉല്‍പാദകരുടെ സഹകരണ സംഘങ്ങളാണ് ബമുലിലുള്ളത്. ദിവസം 13 ലക്ഷം ലിറ്ററാണ് ഇവര്‍ ഉല്‍പാദിപ്പിക്കുന്നത്. നഗരത്തിലെ പാല്‍ ആവശ്യകതയുടെ 70 ശതമാനവും നല്‍കുന്നത് ഇവരാണ്.250 റൂട്ടുകളിലെ 150 എണ്ണവും സമരംമൂലം നിലച്ചുവെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് എ. ഗോവിന്ദപ്പ പറഞ്ഞു. ചരക്കുകൂലിയില്‍ 30 ശതമാനം വര്‍ധനയാണ് വാഹന ഉടമകള്‍ ആവശ്യപ്പെടുന്നത്.
ഇന്ധന വിലവര്‍ധന, അറ്റകുറ്റപ്പണിയടക്കമുള്ള ചെലവുകള്‍ മൂലമാണ് വര്‍ധന ആവശ്യപ്പെടുന്നതെന്നും ഉടമകള്‍ പറയുന്നു. ബമുല്‍ പത്ത് ശതമാനം തുക കൂട്ടിയിരുന്നുവെങ്കിലും രണ്ടു മാസത്തിനു ശേഷം നിര്‍ത്തി
യുവാവ് സ്വന്തം വീടിന് തീവെച്ചു, കത്തുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ടു; സംഭവം അടിമാലിയില്‍
അടിമാലി: യുവാവ് സ്വന്തം വീടിന് തീവെച്ചു. കത്തുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ടു. പത്താംമൈലിലാണ് സംഭവം.വീട് ഭാഗികമായി കത്തിനശിച്ചു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. അതിനാല്‍ കേസെടുത്തിട്ടില്ല.ചൊവ്വാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. പത്തൊന്‍പതുകാരനായ യുവാവ് ഡീസല്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു. അച്ഛനും അമ്മയും വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചു.
നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി. അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.അയല്‍വാസിയുടെ വീടിന്റെ സമീപത്തും ഇയാള്‍ ഡീസല്‍ ഒഴിച്ചു. എന്നാല്‍, ഇത് അയല്‍വാസി കാണുകയും വെള്ളം ഒഴിച്ച് അപകടം ഒഴിവാക്കുകയും ചെയ്തു. യുവാവിനെ ഇനിയും കണ്ടെത്തിയിട്ടില്ല. അടിമാലി അഗ്‌നിരക്ഷാനിലയം ഓഫീസര്‍ പ്രഘോഷ്, ഫയര്‍ ഓഫീസര്‍മാരായ അഭിഷേക്, ജെയിംസ്, ജില്‍സണ്‍, രാഹുല്‍ രാജ്, സനീഷ്, രാഗേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.