Home Featured ബംഗളൂരു സർവകലാശാല-മാരിയപ്പന പാളയ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബംഗളൂരു സർവകലാശാല-മാരിയപ്പന പാളയ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിനെയും മാരിയപ്പന പാളയത്തെയും ബന്ധിപ്പിക്കുന്ന റോഡ് രാത്രി 10 മുതൽ പുലർച്ചെ 5 വരെ അടച്ചിടും.കഴിഞ്ഞ ദിവസങ്ങളിൽ കാമ്പസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ പരമ്പരയെ തുടർന്ന് കാമ്പസിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് എല്ലാ ദിവസവും രാത്രി 10 നും പുലർച്ചെ 5 നും ഇടയിൽ റോഡ് അടയ്ക്കാൻ സർവകലാശാല അധികൃതർ തീരുമാനിച്ചു.ഇതോടെ കാമ്പസിലേക്കുള്ള രണ്ട് പ്രവേശന, എക്സിറ്റ് പോയിന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (NLSIU) പൊതുജനങ്ങൾക്ക് രാത്രി 8 മുതൽ പുലർച്ചെ 5 വരെ പ്രവേശനം നിയന്ത്രിച്ചിരുന്നു.

ലൈംഗികപീഡനം: മുരുക മഠാധിപതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

മൈസൂരു: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും കര്‍ണാടകയിലെ ചിത്രദുര്‍ഗ മുരുക മഠാധിപതിയുമായ ഡോ.ശിവമൂര്‍ത്തി മുരുക ശരണരുവിനെതിരെ ഒരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മഠത്തിലെ ജീവനക്കാരുടെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മൈസൂരുവിലെ നാസറാബാദ് പൊലീസ് ആണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

മഠാധിപതിയെ കൂടാതെ മഠത്തിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ രശ്മി അടക്കം ഏഴു പേരാണ് പുതിയ കേസിലെ പ്രതികള്‍. മൈസൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് കുട്ടികള്‍ പരാതി നല്‍കിയത്.

പരാതി അന്വേഷണത്തിനായി ചിത്രദുര്‍ഗ റൂറല്‍ പൊലീസ് സ്റ്റേഷന് കൈമാറും.വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മഠാധിപതി. മഠത്തിന് കീഴിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന 15ഉം 16ഉം വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മുരുക ശരണരു അറസ്റ്റിലായത്.

മഠാധിപതിയെ കൂടാതെ മഠത്തിലെ റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ രശ്മി, ജൂനിയര്‍ പുരോഹിതന്‍ ബസവാദിത്യ, അഭിഭാഷകന്‍ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവരും കേസില്‍ പ്രതികളാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ ചിത്രദുര്‍ഗയിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group