Home Featured ചർച് സ്ട്രീറ്റിൽ വര്യന്ത്യങ്ങളിൽ വാഹന നിയന്ത്രണം ;കൊമേർഷ്യൽ സ്ട്രീറ്റിലും ബ്രിഗേഡ് റോഡിലും കൂടി പരിഗണനയിൽ

ചർച് സ്ട്രീറ്റിൽ വര്യന്ത്യങ്ങളിൽ വാഹന നിയന്ത്രണം ;കൊമേർഷ്യൽ സ്ട്രീറ്റിലും ബ്രിഗേഡ് റോഡിലും കൂടി പരിഗണനയിൽ

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യ ങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തി കാൽനട, സൈക്കിൾ യാത്ര സൗഹൃദമാക്കിയതിന് സമാനമായി കൂടുതൽ നഗര നിരത്തുകൾ നീക്കിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. വായുമലിനീകരണം കുറയ്ക്കുന്നതിനും കാൽനട, സൈക്കിൾ യാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 2020നവംബർ മുതൽ ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തിയത്.

സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത മാർഗങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ചർച്ച് സ്ട്രീറ്റിലേക്ക് നേരിട്ട് പ്രവേശനകവാടം കൂടി വന്നതോടെ കൂടുതൽ പേർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങി. ശനിയാഴ്ചകളിൽ രാവിലെ 10 മു തൽ ഞായറാഴ്ച അർധരാത്രി വരെയാണ് ചർച്ച് സ്ട്രീറ്റിൽ വാഹന നിരോധനം. നിരോധനം വന്നതിന് ശേഷം പ്രദേശത്ത് വായുമലിനീകരണ തോത് കുറഞ്ഞതായി കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി യിരുന്നു.

5 വർഷം മുൻപ് പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് ഞായറാഴ്ചകളിൽ വാഹന ഗതാഗതം നിരോധിച്ച് ഓപ്പൺ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഇത് നിർത്തലാക്കിയിരുന്നു. വാണിജ്യ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിയുള്ളതായിരുന്നു ഓപ്പൺ സ്ട്രീറ്റെന്നായിരുന്നു പ്രധാന ആരോപണം. വാഹനഗതാഗതം നിരോധ ക്കുന്നത് കച്ചവടത്തെ ബാധിക്കുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക.

You may also like

error: Content is protected !!
Join Our WhatsApp Group