പുതുവത്സര തലേന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, ഡിസംബർ 31 ന് രാത്രി എംജി റോഡിലും പരിസരത്തും വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു.എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, ചർച്ച് സ്ട്രീറ്റ്, സെന്റ്, മാർക്‌സ് റോഡ്, റസ്റ്റ് എന്നിവിടങ്ങളിൽ ഡിസംബർ 31 രാത്രി 8 മണി മുതൽ ജനുവരി 1 ന് പുലർച്ചെ 1 മണി വരെ പോലീസ് വാഹനങ്ങളും അവശ്യ സർവീസുകളുടെ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
പുതുവത്സര തലേന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സിറ്റി പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31 ന് ഉച്ചയ്ക്ക് 2 മണി മുതൽ ജനുവരി 1 പുലർച്ചെ 3 മണി വരെ പാർക്കിംഗ് അനുവദിക്കില്ല. എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, റെസ്റ്റ് ഹൗസ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്
നിരോധിത സംഘടനയായ പി.എഫ്.ഐയുടെ മുൻ ഭാരവാഹികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ -12 കേന്ദ്രങ്ങളിൽ. സംഘടനയുടെ രണ്ടാംനിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന.ദില്ലിയിൽ നിന്നുളള എൻ.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തിയിട്ടുണ്ട്. പിഎഫ്ഐ നിരോധനത്തിന്റെ തുടർച്ചയാണ് പരിശോധന.
പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥർ മടങ്ങി. മാസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിഎഫ്ഐ നിരോധിക്കുന്നത്.എന്നാൽ പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിൽ ആയിരുന്നു.
നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരള പൊലീസിൻ്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്.