ബ്രഹ്മരഥോത്സവം പ്രമാണിച്ച് കനകപുര റോഡിൽ സാരക്കി മാർക്കറ്റ് ജംക്‌ഷൻ മുതൽ ബനശങ്കരി ടിടിഎംസി ജംക്‌ഷൻ വരെ വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 9 വരെ എല്ലാത്തരം വാഹന ഗതാഗതവും നിരോധിക്കും.
വാഹന ഉപയോക്താക്കൾ ഇനിപ്പറയുന്ന ബദൽ റോഡുകൾ സ്വീകരിക്കണം:
കനകപുര റോഡിൽ നിന്ന് നഗരത്തിലേക്കുള്ള കെഎസ്ആർടിസി/ബിഎംടിസി ബസുകൾ സരക്കി സിഗ്നലിൽ ഇടത്തോട്ട് തിരിഞ്ഞ് ഇല്യാസ് നഗർ ജംക്‌ഷൻ, കെഎസ് ലേഔട്ട് ജംക്‌ഷൻ, സർവീസ് റോഡ് വഴി ബെന്ദ്രേ സർക്കിളിൽ പ്രവേശിച്ച് യാരബ് നഗർ ജംക്‌ഷൻ വഴി ബനശങ്കരി ടിടിഎംസിയിൽ എത്തണം. കനകപുര റോഡിൽ നിന്ന് നഗരത്തിലേക്ക് പോകുന്ന ചെറുവാഹന ഡ്രൈവർമാരും ഇരുചക്രവാഹന യാത്രക്കാരും സാരക്കി സിഗ്നൽ, സാരക്കി മാർക്കറ്റ് ജംഗ്ഷൻ വഴി വലത്തോട്ട് തിരിഞ്ഞ് ഇന്ദിരാഗാന്ധി സർക്കിളിലേക്ക് പോകണം.
നഗരമധ്യത്തിൽ നിന്ന് കനകപുര റോഡിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ബനശങ്കരി ടിടിഎംസിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് യാറബ് നഗർ ജംഗ്ഷൻ വഴി കെഎസ് ലേഔട്ട് ജംഗ്ഷനിലേക്ക് നീങ്ങി ഔട്ടർ റിംഗ് റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഇല്യാസ് നഗർ ജംഗ്ഷൻ, സരക്കി ഔട്ടർ റിംഗ് വഴി പോകണം. റോഡ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കനകപുര റോഡിൽ എത്താം.
ഒരു ഓട്ടോ കൗണ്ടർ കൂടി:നമ്മ മെട്രോയും ട്രാഫിക് പോലീസും സഹകരിച്ച് നഗരത്തിൽ മറ്റൊരു മുൻകൂട്ടി നിശ്ചയിച്ച ഓട്ടോറിക്ഷ കൗണ്ടർ തുറക്കുന്നു. നാഗസാന്ദ്ര മെട്രോ സ്‌റ്റേഷനിലാണ് ഏറ്റവും പുതിയ കൗണ്ടർ ആരംഭിച്ചിരിക്കുന്നത്, പീനിയ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് ഇതിന്റെ ചുമതല
ഒരുകോടി വിലയുള്ള സമ്മാനം അയച്ചെന്ന് കാമുകന്‍, കൈപ്പറ്റാന്‍ യുവതി നല്‍കിയത് എട്ടര ലക്ഷം: ഒടുവില്‍ ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍
പാലക്കാട്: സമ്മാനമെന്ന് കേട്ടാല്‍ മൂക്കുംകുത്തി വീഴുന്നവര്‍ പുതുമയല്ല. അപ്പോള്‍ പിന്നെ ഒരു കോടി രൂപ വിലയുള്ള സമ്മാനം ലഭിച്ചുവെന്ന് കേട്ടാലോ.ഇല്ലാത്ത സമ്മാനത്തിന് കസ്റ്റംസ് ഡ്യൂട്ടി വേണമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുംബൈ സ്വദേശിയെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തട്ടിപ്പ് തെളിഞ്ഞത്.പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി.
മുംബൈ ജിടിബി നഗര്‍ സ്വദേശി ദിപേഷ് സന്തോഷ് മാസാനി എന്നയാളെയാണ് കസബ പോലീസ് ഇന്‍സ്പെക്ടര്‍ രാജീവും സംഘവും ചേര്‍ന്ന് മുബൈയില്‍ നിന്ന് അതിവിദഗ്ധമായി പിടികൂടിയത്.താന്‍ നാട്ടിലേക്ക് വരുന്നതിനു മുന്‍പായി ഒരു കോടി രൂപ വിലപിടിപ്പുള്ള സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കസ്റ്റംസിന്‍്റെ കൈയില്‍ നിന്നും അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ ഇയാള്‍, ആ സമ്മാനം കൈപ്പറ്റാന്‍ കസ്റ്റംസിന് പണം അടക്കണമെന്നും യുവതിയോട് പറഞ്ഞു.
ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താന്‍ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും അതുകൊണ്ട് 8.5 ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനിടെ കസ്റ്റംസ് ഓഫീസില്‍ നിന്നാണെന്നും പറഞ്ഞ് മറ്റൊരാള്‍ വിളിച്ചു. നിങ്ങള്‍ക്ക് സ്വര്‍ണവും വജ്രവും അടങ്ങിയ സമ്മാനമുണ്ടെന്നും എട്ടര ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.ഇതോടെ സംഭവം വിശ്വസിച്ച യുവതി രണ്ട് അക്കൗണ്ടുകളിലായി നാല് തവണകളായി യുവതി 8,55,500 രൂപ അയച്ചു കൊടുത്തു.
എന്നാല്‍ അതിനുശേഷം അയാളുടെ ഒരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്. ഇതേ തുടര്‍ന്നാണ് യുവതി കസബ പോലീസില്‍ പരാതിയുമായി എത്തിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്.ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് യുവതിയെ പ്രതി കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, പാലക്കാട് എ എസ് പി ഷാഹുല്‍ ഹമീദ്.
എ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കസബ ഇന്‍സ്പെക്ടര്‍ രാജീവ് എന്‍ എസിന്‍്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജഗ്മോഹന്‍ ദത്ത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കാജാഹുസൈന്‍, നിഷാദ്, മാര്‍ട്ടിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മുബൈയില്‍ പോയി പ്രതിയെ പിടികൂടിയത്. ഈ കേസ്സുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കസബ ഇന്‍സ്പെക്ടര്‍ രാജീവ് എന്‍ എസ് അറിയിച്ചു