Home Featured ബെംഗളൂരു:നഗരത്തിൽ പച്ചക്കറി വില 40 ശതമാനം വരെ ഉയർന്നു.

ബെംഗളൂരു:നഗരത്തിൽ പച്ചക്കറി വില 40 ശതമാനം വരെ ഉയർന്നു.

ബെംഗളൂരു∙ മഴ കനത്തതോടെ പച്ചക്കറി വില 40 ശതമാനം വരെ ഉയർന്നു. തക്കാളി വില കിലോയ്ക്ക് 140 –150 രൂപയും പച്ചമുളകിന് 150–170 രൂപവരെയും ഇഞ്ചിക്ക് 280–320 രൂപവരെയും വില കൂടി. ചില്ലറ വിപണിയിൽ ബീൻസിന് 120–130 രൂപ, കാരറ്റിന് 70–90 രൂപയും ഉരുളക്കിഴങ്ങിന് 30–50 രൂപ, വഴുതന–40–60 രൂപവരെയും വില ഉയർന്നു. നഗരവാസികൾ കൂടുതലായി കഴിക്കുന്ന ചീര ഇനങ്ങളുടെ വിലയും 40–60 രൂപയായി ഉയർന്നിട്ടുണ്ട്. പുതിന, മല്ലി ഇല എന്നിവയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.

നേന്ത്രപ്പഴം വില 80 കടന്നു:ഓണത്തിന് ഒന്നരമാസം ബാക്കിനിൽക്കെ നഗരത്തിൽ നേന്ത്രപ്പഴം വിലയും കുതിക്കുന്നു. കഴിഞ്ഞ മാസം കിലോയ്ക്ക് 60 രൂപയിൽ താഴെയായിരുന്ന നേന്ത്രപ്പഴ വില 80–90 രൂപവരെയായി ഉയർന്നു. കേരളത്തിൽ കനത്ത മഴ തുടരുന്നതോടെ വയനാട്, പാലക്കാട് ഭാഗങ്ങളിൽ നിന്നുള്ള നേന്ത്രപ്പഴത്തിന്റെ വരവ് കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു.

വിധാന്‍സൗധയിലെത്തിയ ജീവനക്കാരിയുടെ ബാഗില്‍ കത്തി; പഴം മുറിച്ചശേഷം അബദ്ധത്തില്‍ വെച്ചതെന്ന് മൊഴി

കര്‍ണാടക സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും പ്രവര്‍ത്തിക്കുന്ന വിധാൻ സൗധയിലെത്തിയ ജീവനക്കാരിയുടെ ബാഗില്‍ കത്തി കണ്ടെത്തി.വിധാൻസൗധയുടെ കിഴക്കേ വാതില്‍ വഴി പ്രവേശിക്കാനെത്തിയ ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെ സുരക്ഷാ ചുമതലയുള്ള പോലീസാണ് കത്തി കണ്ടെത്തിയത്.പഴവര്‍ഗങ്ങള്‍ മുറിക്കുന്ന കത്തിയാണ് ബാഗിലുണ്ടായിരുന്നത്. ജീവനക്കാരിയുടെ അമ്മ ആശുപത്രിയിലാണ്. അമ്മയ്ക്കൊപ്പം രാത്രി കഴിഞ്ഞ ഇവര്‍ രാവിലെ നേരിട്ട് ഓഫീസിലേക്ക് വരുകയായിരുന്നു.

അമ്മയ്ക്ക് പഴങ്ങള്‍ മുറിച്ചുകൊടുത്ത കത്തി അബദ്ധത്തില്‍ ബാഗില്‍ വെച്ചതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ബാഗ് പുറത്തുവെച്ചശേഷം ഇവരെ ജോലിചെയ്യാൻ അനുവദിച്ചു.വെള്ളിയാഴ്ച നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്ബോള്‍ എം.എല്‍.എ. ചമഞ്ഞെത്തിയയാള്‍ സഭയിലിരുന്ന സംഭവമുണ്ടായിരുന്നു.

ചിത്രദുര്‍ഗ ദൊഡ്ഡപേട്ട് സ്വദേശി തിപ്പരുദ്രപ്പയാണ് സഭയില്‍ പ്രവേശിച്ച്‌ ജെ.ഡി.എസ്. എം.എല്‍.എ. കരേമ്മ ജി. നായകിന്റെ കസേരയിലിരുന്നത്. 15 മിനിറ്റോളം സഭയ്ക്കകത്തുണ്ടായിരുന്നു. സുരക്ഷാവീഴ്ച തിരച്ചറിഞ്ഞതോടെ ഇയാളെ പുറത്താക്കി. പിന്നീട് അറസ്റ്റുചെയ്തു. സംഭവത്തിനു പിന്നാലെ വിധാൻസൗധയിലെ പോലീസ് സുരക്ഷയെപ്പറ്റി ആഭ്യന്തര മന്ത്രി ജി. പരമേശ്വര റിപ്പോര്‍ട്ട് തേടിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group