ബെംഗളൂരു: മഴയ്ക്ക് പിന്നാലെ നഗരത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു.ചില്ലറ വിപണിയിൽ കിലോയ്ക്ക് 10 രൂപയുണ്ടായിരുന്ന തക്കാളി വില 25-40 രൂപ വരെയായി ഉയർന്നു.ബീൻസിന് 70-90 രൂപയായും കാരറ്റിന് 90-110 രൂപയായും ഉരുളക്കിഴങ്ങിന് 30-40 രൂപയായും വില ഉയർന്നു. കനത്ത മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിലെ ചീര കൃഷി വ്യാപകമായി നശിച്ചു.
10-20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കെട്ട് ചീരയുടെ വില 30-40 രൂപ വരെയായി. പൂജ, ദസറ, ദീപാവലി ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കൊലക്കേസ് പ്രതിക്ക് കാമുകിക്കൊപ്പം സുഖവാസമൊരുക്കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ബെല്ലാരി: കൊലക്കേസ് പ്രതിക്ക് കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ സൗകര്യമൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.ബെല്ലാരി ആംഡ് റിസര്‍വ് പൊലീസ് ഫോഴ്‌സിലെ സ്റ്റാഫ് അംഗം ഉള്‍പ്പടെയുള്ള നാല് പേരെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കോടതി വിചാരണയ്‌ക്ക് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊലക്കേസ് പ്രതി ബച്ച ഖാന് (55) വനിത കാമുകിക്കൊപ്പം താമസിക്കാന്‍ സൗകര്യമൊരുക്കിയത്.
ബച്ച ഖാന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട സഹായം നടത്തിയതെന്നാണ് വിവരം. ഇരുവരും കൂടിക്കാഴ്‌ച നടത്തുമ്ബോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്ക് പുറത്ത് കാവല്‍ നിന്നിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.
വിവരമറിഞ്ഞെത്തിയ ധാര്‍വാഡ് പൊലീസാണ് കൊലക്കേസ് പ്രതിയേയും, സുഹൃത്തിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറസ്‌റ്റ് ചെയ്‌തത്. കൃത്യവിലോപം നടത്തിയതിനാണ് നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചതെന്ന് ബെല്ലാരി പൊലീസ് സൂപ്രണ്ടന്‍റ് വ്യക്തമാക്കി.