Home Featured വാവ സുരേഷിന് പാമ്പ് കടിയേറ്റു; ഗുരുതരാവസ്ഥയിൽ

വാവ സുരേഷിന് പാമ്പ് കടിയേറ്റു; ഗുരുതരാവസ്ഥയിൽ

by ടാർസ്യുസ്

വാവ സുരേഷിന് പാമ്പ് കടിയേറ്റു. കോട്ടയം കുറിച്ചിയിൽ വെച്ചാണ് അപകടമുണ്ടായത്. മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേൽക്കുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്. നിലവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ പല തവണ വാവ സുരേഷിന് പാമ്പ് കടിയേറ്റിരുന്നു. 2020 ഫെബ്രുവരിയിൽ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽ നിന്നും അണലിയെ പിടികൂടവെ കടിയേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group