ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ വാശി ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ളിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 10 കോടി രൂപക്കാണ് നെറ്റ്ഫ്ളിക്സ് വാശി വാങ്ങിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 17നാണ് തിയേറ്ററുകളിലെത്തിയത്.
ലൈംഗിക ബന്ധത്തിലെ കണ്‍സെന്റ്, മാനിപ്പുലേറ്റഡ് കണ്‍സെന്റ്, മീ ടൂ പോലെയുള്ള വിഷയങ്ങള്‍ പ്രതിപാദിച്ച ചിത്രം റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ അഭിഭാഷകരായാണ് ടൊവിനോയും കീര്‍ത്തിയുമെത്തിയത്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാര്‍ നിര്‍മിച്ച ചിത്രത്തില്‍ അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മുംബൈയില്‍ എഴുപതോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍
മുംബൈയില്‍ എഴുപതോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍ .നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് HSC SSC പരീക്ഷകളില്‍ മികച്ച വിജയം നേടിയ എഴുപതോളം കുട്ടികള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് വിദ്യാഭ്യാസ സഹായം കൈമാറിയത്.
അന്ധേരി സാകിനാക്കയില്‍ വച്ച് നടന്ന ചടങ്ങില്‍ മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി പോള്‍ പറപ്പിള്ളി അധ്യക്ഷനായിരുന്നു. മുംബൈ പ്രൊവിന്‍സ് ചെയര്‍മാന്‍ ഗോകുല്‍ദാസ് മാധവന്‍, ജനറല്‍ സെക്രട്ടറി എം കെ നവാസ് എന്നിവര്‍ വേദി പങ്കിട്ടു.
വിദ്യാഭ്യാസ മേഖലയിലുള്ള സഹായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഇത്തവണയും സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുവാന്‍ തീരുമാനിച്ചതെന്ന് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ട് പോള്‍ പറപ്പിള്ളി പറഞ്ഞു.
ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനായുള്ള പ്രോത്സാഹനം കൂടിയാണിതെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് ചെയര്‍മാന്‍ ഗോകുല്‍ദാസ് മാധവന്‍ പറഞ്ഞു .
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ എഴുപതോളം കുട്ടികള്‍ക്ക് സഹായങ്ങള്‍ കൈമാറിയതെന്ന് ജനറല്‍ സെക്രട്ടറി എം കെ നവാസ് അറിയിച്ചു. പോയ വര്‍ഷം മഹാമാരി വിദ്യാഭ്യാസ മേഖലയെയും പ്രതിസന്ധിയിലാക്കിയപ്പോള്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ കഷ്ടപ്പെട്ടിരുന്ന കുട്ടികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്തായിരുന്നു സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച സംഘടന മാതൃകയായത്.