വിജയ് നായകനായ വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ പിറന്ന ‘വാരിസ്’ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഇറങ്ങിയ പക്കാ എന്റർടൈൻമെന്റ് പാക്കേജ് ആണ്. ആദ്യ ഷോകൾ കഴിയുമ്ബോൾ തന്നെ വിജയ്ആരാധകരെല്ലാം തൃപ്തരാണ്. കുടുംബ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ ദക്ഷിണേന്ത്യൻ വാണിജ്യ സിനിമകളും പിന്തുടരുന്ന ഒരു ടെംപ്ലേറ്റ് ഈ സിനിമയിലും ഉണ്ട്. അതിൽ ആക്ഷൻ, മാസ്, വൈകാരിക രംഗങ്ങൾ, ഗാനങ്ങൾ മുതലായവ നിറഞ്ഞു നിൽക്കുന്നു.സ്ഥിരം ക്ലിഷേ കഥയാണ് ചിത്രം പറയുന്നതെങ്കിലുംഅത് കാഴ്ചക്കാരെ മടുപ്പിക്കാതെ പറഞ്ഞ് തീർക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ഒരുപാട് സ്നേഹം വാരി വിതറാതെ ഒരു താളത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം. അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രവചിക്കാൻ കഴിയുമെങ്കിലും സിനിമയുടെ തിരക്കഥ വേറിട്ടതാണ്.വിജയ് തന്റെ സ്ക്രീൻ പ്രെസൻസ് കൊണ്ട് സിനിമയെ പിടിച്ചുനിർത്തുന്നു. എന്നാൽ അദ്ദേഹത്തിന്റെ കഥാപാത്രവും പ്രകടനവും പ്രേക്ഷകർക്ക് യാതൊരു തരത്തിലും പുതുമനൽകുന്നില്ല, മുൻ ചിത്രങ്ങളിലേത് പോലെ തന്റെസേഫ് സോണിൽ തന്നെ നിന്നു ചെയ്തകഥാപാത്രമാണ് ‘വാരിസി’ലെ വിജയും.എസ് തമൻ ഈണമിട്ട ഗാനങ്ങളും ബാക്ക്ഗ്രൗണ്ട്സ്കോറുകളും ആണ് ചിത്രത്തിന്റെ ഏറ്റവുംപ്രധാനപ്പെട്ട ഘടകം.
ഗാനങ്ങൾ സിനിമയിൽസ്ഥാപിച്ചത് തിരക്കഥയുമായി ചേരാതെവന്നെങ്കിലും വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും തമന്റെ സ്കോർ അതിഗംഭീരം തന്നെയായിരുന്നു. സിനിമയുടെ ആത്മാവ് തമന്റെ കൈകളിൽ ആണെന്ന് പറയാം. ‘രഞ്ജിതമേ..’ എന്ന പാട്ട് തിയേറ്ററിനെ ഇളക്കിമറിക്കാൻ കെൽപ്പുള്ളതാണ്.ശരത് കുമാർ, ശ്യാം, പ്രകാശരാജ്, ശ്രീകാന്ത്, ഗണേഷ് എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭംഗിയായി ചെയ്തപ്പോൾ ജയസുധ അമ്മയുടെ റോളിൽ ഒരു പാടി മുന്നിൽ നിന്നു.
യോഗി ബാബുവിന്റെയും വിജയുടെയും കോമ്ബിനേഷൻ രംഗങ്ങൾ ചിത്രത്തിലെ ഏറ്റവും മികച്ചഭാഗങ്ങളായിരുന്നു, അവരുടെ എല്ലാ കോമഡിയുംതിയേറ്ററിൽ ചിരി ഉണർത്തി. നായകന് പ്രണയിച്ച്നടക്കാനും നൃത്തം ചെയ്യാനും മാത്രമുള്ള കഥാപാത്രമായി രശ്മിക മന്ദാന എന്ന നടി ഒരു നോക്കുകുത്തിയായി.ചിത്രത്തിന്റെ ദൈർഘ്യം കുറച്ചധികമായിരുന്നു. ആവർത്തിച്ചുള്ള അനാവശ്യ സീനുകളും അവസാന പകുതിയിൽ സിനിമയെ അൽപ്പം വലിച്ചുനീട്ടി.
ആക്ഷൻ സീൻസ് ഉണ്ടെങ്കിലും, മോശം ആക്ഷൻ കൊറിയോഗ്രാഫിയും എക്സിക്യൂഷനും കാരണം ‘വാരിസി’ന് ഒരു അഡ്രിനാലിൻ റഷ്സൃഷ്ടിക്കുന്നതിൽ പരാജയപെടെണ്ടി വന്നു. കാർത്തിക് പളനിയുടെ ഛായാഗ്രഹണം വളരെ മികച്ചതായിരുന്നു. അതേസമയം പ്രവീണിന്റെ എഡിറ്റിംഗാണ് സിനിമയുടെ പോരായ്മകളിൽ ഒന്ന്. ‘വാരിസ്’ ഒരു ഫെസ്റ്റിവൽ ഫാമിലിഎന്റർടെയ്നറാണ്, ഒരു പക്കാ വിജയ് സിനിമതന്നെയാണ് ചിത്രം.
കുടുംബ ബന്ധങ്ങളുടെ ഇമോഷനും സന്തോഷവും ചിത്രത്തിൽ കാണാം. കേരളത്തിൽ രാത്രി പന്ത്രണ്ടുമണിക്കും രാവിലെ നാലുമണിക്കും ആറുമണിക്കുമുള്ള ഷോകൾ നിറഞ്ഞ സദസ്സിലാണ് നടന്നത്. ശരാശരിക്ക് മുകളിലുള്ള അനുഭവമായിരുന്നെങ്കിലും യുവാക്കളെയും കുടുംബ പ്രേക്ഷകരെയും തീർച്ചയായും തൃപ്തിപെടുത്തും ‘വാരിസ്’. ഈ പൊങ്കലിന് ധൈര്യമായി ടിക്കറ്റ് എടുത്ത് കണ്ട് ആസ്വദിക്കാൻ ഉള്ള വക ചിത്രത്തിലുണ്ട്.
കംപ്ലീറ്റ് അജിത് വൺ മാൻ ഷോ; തുനിവ്’ പ്രേക്ഷക പ്രതികരണം
എച് വിനോദിന്റെ സംവിധാനത്തിൽ അജിത്തിനെനായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണ് ‘തുനിവ്’. ആരാധകർ എല്ലാം വളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യപ്രതികരണങ്ങൾ പുറത്ത്.അജിത്തിന്റെ വൺ മാൻ ഷോ ആണെന്നും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസ് അതി ഗംഭീരമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
എച്ച് വിനോദിന്റെ ഒരു കംപ്ലീറ്റ് ആക്ഷൻ ട്രീറ്റ് എന്ന് ഒരു ഭാഗം പ്രേക്ഷകർ അഭിപ്രായപെടുമ്ബോൾ മറുഭാഗത്ത് ചിത്രം അല്പം അനുഭവപ്പെടുന്നുവെന്നും ചിലർ. ആക്ഷൻ രംഗങ്ങൾ എല്ലാം അജിത് തകർത്തിട്ടുണ്ട് അതുപോലെ മഞ്ജു വാരിയരും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
രണ്ടാം പകുതി ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് ഒരു സാമൂഹിക സന്ദേശം അയക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബാങ്ക് സെയിൽസ് പ്രതിനിധികൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ഈ ആശയം ശ്രമിക്കുന്നത്. എന്നും ചിലർ അഭിപ്രായപ്പെടുന്നു.