Home കർണാടക റെയില്‍വേ ലൈനിന്റെ അറ്റക്കുറ്റപ്പണി,ബെംഗളൂരുവില്‍ നിന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍വേ ലൈനിന്റെ അറ്റക്കുറ്റപ്പണി,ബെംഗളൂരുവില്‍ നിന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി

by ടാർസ്യുസ്

ബെംഗളൂരുവില്‍ : നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ലൈനിന്റെ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏകദേശം 7 ട്രെയിനുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി 16, 17 തീയതികളില്‍ വന്ദേ ഭാരത്, ജന്‍ ശതാബ്ദി എന്നിവ ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സര്‍വീസ് തടസപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു.

ഫെബ്രുവരി 16ന് റദ്ദാക്കുന്ന സര്‍വീസുകള്‍

എസ്‌എസ്‌എസ് ഹുബ്ലി – അരസി കേരെ എക്‌സ്പ്രസ്

ഫെബ്രുവരി 17ന് റദ്ദാക്കിയവ

കെഎസ്‌ആര്‍ ബാംഗ്ലൂര്‍ – എസ്‌എസ്‌എസ് ഹുബ്ബള്ളി ജനശതാബ്ദി എക്‌സ്പ്രസ്എസ്‌എസ്‌എസ് ഹുബ്ലി – കെഎസ്‌ആര്‍ ബാംഗ്ലൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്കെഎസ്‌ആര്‍ ബാംഗ്ലൂര്‍ – ബെല്‍ഗാം വന്ദേ ഭാരത് എക്‌സ്പ്രസ്ബെല്‍ഗാം – കെഎസ്‌ആര്‍ ബാംഗ്ലൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്അരസി കേരെ – എസ്‌എസ്‌എസ് ഹൂബ്ലി എക്‌സ്പ്രസ്എസ്‌എസ്‌എസ് ഹുബ്ലി – ചിത്രദുര്‍ഗ എക്‌സ്പ്രസ്ചിത്രദുര്‍ഗ – എസ്‌എസ്‌എസ് ഹുബ്ലി എക്‌സ്പ്രസ്ര

രണ്ടുമണിക്കൂർ വൈകും

ബെല്‍ഗാമില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 17325 മൈസൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി 17 ന് 120 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുന്നത്. യാത്രാമധ്യേ 45 മിനിറ്റ് സ്റ്റോപ്പ് ഉണ്ടായിരിക്കും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ട്രെയിന്‍ നമ്ബര്‍ 17309 യശ്വന്ത്പൂര്‍-വാസ്‌കോഡ ഗാമ എക്‌സ്പ്രസ് ഫെബ്രുവരി 17ന് യശ്വന്ത്പൂര്‍-എസ്‌എസ്‌എസ് ഹുബ്ലിക്കിടയില്‍ ഭാഗികമായി റദ്ദാക്കും.ട്രെയിന്‍ നമ്ബര്‍ 17310 വാസ്‌കോഡ ഗാമ-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി 16ന് എസ്‌എസ്‌എസ് ഹുബ്ലി മുതല്‍ യശ്വന്ത്പൂര്‍ വരെ ഭാഗികമായി റദ്ദാക്കും.ധാര്‍വാഡ് മുതല്‍ ഹരിഹര്‍ വരെയുള്ള ട്രെയിന്‍ നമ്ബര്‍ 12726 ധാര്‍വാഡ്-കെഎസ്‌ആര്‍ ബെംഗളൂരു എക്‌സ്പ്രസ് ഫെബ്രുവരി 17ന് ഭാഗികമായി റദ്ദാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group