തൃശൂര്‍: കോയമ്ബതൂരില്‍നിന്നാണ് 140 കിലോമീറ്റര്‍ സൈകിളേറിയെത്തിയ യുവാവിന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പ്രണയസാഫല്യം.ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തില്‍ പ്രണയിനിയെ താലി ചാര്‍ത്തി സ്വന്തമാക്കാനാണ് കോയമ്ബതൂര്‍ സ്വദേശി ശിവസൂര്യയും കൂട്ടുകാരും കല്യാണത്തിന് സൈകിളിലെത്തിയത്.അഹ് മദാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ശിവസൂര്യനും അഞ്ജനയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കോയമ്ബതൂര്‍ തൊണ്ടമുത്തൂര്‍ സെന്തില്‍ രാമന്റെയും ജ്യോതിമണിയുടെയും മകനാണ് ശിവസൂര്യ.
കണ്ണൂര്‍ പാനൂര്‍ വീട്ടില്‍ സത്യന്റെ മകളാണ് അഞ്ജന.വിവാഹത്തിന് ശിവസൂര്യയും അഞ്ച് കൂട്ടുകാരും കോയമ്ബതൂര്‍ നിന്നെത്തിയത് സൈകിളില്‍ ആയിരുന്നു. ശനിയാഴ്ച രാവിലെ പുറപ്പെട്ട് കിലോമീറ്ററുകള്‍ താണ്ടി ഗുരുവായൂരിലെത്തിയത് വൈകിട്ട് 5നായിരുന്നു. ഞായറാഴ്ച രാവിലെ താലികെട്ടും സദ്യയും കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നിന് ശിവസൂര്യയും സംഘവും ഇവിടെ നിന്ന് മടങ്ങി.പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ‘റൈഡ് ടു മാര്യേജ്’ എന്നാണ് സൈകിള്‍ യാത്രയ്ക്ക് നല്‍കിയ പേര്. കോയമ്ബതൂര്‍ക്കും സൈകിളില്‍ മടങ്ങണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹമെങ്കിലും ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മടക്കം കാറിലാക്കി. കൊണ്ടുവന്ന സൈകിള്‍ കൂട്ടുകാര്‍ വണ്ടിയില്‍ തിരിച്ച് എത്തിക്കാനും ഏര്‍പാടാക്കി.
ഷാരോണ്‍ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും
പാറശാല ഷാരോണ്‍ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് പോയി എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക.
കഴിഞ്ഞദിവസം നടത്തിയ 9 മണിക്കൂറില്‍ അധികം നീണ്ടു നിന്ന തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ഷാരോണിന് നല്‍കിയ കഷായം ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്ന പാത്രമുള്‍പ്പടെ നിര്‍ണായക തെളിവുകള്‍ ഇന്നലെ ഗ്രീഷ്മയുടെ വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ ലഭിച്ചിരുന്നു. ഷാരോണിനെ പല തവണ ജ്യൂസില്‍ വിഷം കലക്കി കൊല്ലാന്‍ ശ്രമിച്ചതായി ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചിരുന്നു.