എവിടെ നോക്കിയാലും ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. വിചിത്രമായ ഇത്തരം ഫുഡ് ‘കോമ്ബിനേഷനു’കള്‍ കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളിലും ഇടംനേടുകയാണ്. ഇപ്പോഴിതാ പേസ്ട്രി പക്കോഡയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
പേസ്ട്രി മാവില്‍ മുക്കി പക്കോഡ ഉണ്ടാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഫുഡ് വ്ളോഗറായ സര്‍താക് ജെയിനിന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് ചോക്ലേറ്റ് പേസ്ട്രി പക്കോഡ മാവില്‍ മുക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പേസ്ട്രി പക്കോഡ തിളച്ച എണ്ണയില്‍ വറുത്തു കോരുന്നു. പക്കോഡ കഴിക്കുന്ന വ്ളോഗറെയും വീഡിയോയില്‍ കാണാം. സംഭവം രുചിച്ചയുടന്‍ തുപ്പുകയായിരുന്നു ഫുഡ് വ്ളോഗര്‍ ചെയ്തത്.