Home Featured വന്ദേഭാരത് ഉദ്ഘാടനം, ഇന്നും നാളെയും ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ

വന്ദേഭാരത് ഉദ്ഘാടനം, ഇന്നും നാളെയും ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ

വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഇന്നും നാളെയും വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഇന്നും നാളെയും വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം.

ഇന്ന് മംഗളൂരു– തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് (16630), ചെന്നൈ– തിരുവനന്തപുരം മെയില്‍ (12623), മധുര– തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) എന്നിവ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഇന്നും നാളെയും കൊല്ലം– തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷല്‍ (06423) കഴക്കൂട്ടത്തും നാഗര്‍കോവില്‍– കൊച്ചുവേളി എക്സ്പ്രസ് സ്പെഷല്‍ (06430) നേമത്തും സര്‍വീസ് അവസാനിപ്പിക്കും.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം– മംഗളൂരു മലബാര്‍ എക്സ്പ്രസ് (16629) വൈകിട്ട് 6.45നും തിരുവനന്തപുരം– ചെന്നൈ മെയില്‍ ഉച്ചകഴിഞ്ഞു 3.05നും കൊച്ചുവേളിയില്‍ നിന്നാകും പുറപ്പെടുക. ഇന്നും നാളെയും തിരുവനന്തപുരം– കൊല്ലം അണ്‍റിസര്‍വ്ഡ് സ്പെഷല്‍ (06424) വൈകിട്ട് 6.19നു കഴക്കൂട്ടത്തുനിന്നു പുറപ്പെടും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൊച്ചുവേളി– നാഗര്‍കോവില്‍ എക്സ്പ്രസ് സ്പെഷല്‍ (06429) ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിന്‍കരയില്‍നിന്നാകും പുറപ്പെടുക.നാളത്തെ തിരുവനന്തപുരം– സില്‍ച്ചാര്‍ അരോണയ് വീക്കിലി എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി വൈകിട്ട് 6.25ന് ആകും പുറപ്പെടുക.

You may also like

error: Content is protected !!
Join Our WhatsApp Group