Home കർണാടക ബെംഗളൂരു അല്ല, ഇനി ജോധ്പൂരിലേക്ക്; വന്ദേഭാരത് എക്‌സ്പ്രസ് റെഡി, 608 പേര്‍ക്ക് യാത്ര ചെയ്യാം

ബെംഗളൂരു അല്ല, ഇനി ജോധ്പൂരിലേക്ക്; വന്ദേഭാരത് എക്‌സ്പ്രസ് റെഡി, 608 പേര്‍ക്ക് യാത്ര ചെയ്യാം

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസുകളുടെ സമയത്തില്‍ വരുത്തിയ മാറ്റം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.എന്നാല്‍ രാജസ്ഥാനിലെ ജോധ്പൂരിലേക്കുള്ള വന്ദേഭാരത് സമയത്തില്‍ ചില മാറ്റം വരുത്തിയതാണ് പുതിയ വാര്‍ത്ത. ഒരു സ്‌റ്റോപ്പ് കൂടുതലായി അനുവദിച്ചിട്ടുണ്ട്. രാജസ്ഥാനിലെ മനോഹരമായ പ്രദേശമാണ് ജോധ്പൂര്‍. കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന നഗരം കൂടിയാണിത്.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25നാണ് ഡല്‍ഹി-ജോധ്പൂര്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. 26481/26482 നമ്പറിലാണ് ഈ ട്രെയിന്‍ സര്‍വീസ്. എട്ട് മണിക്കൂര്‍ കൊണ്ട് 606 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് വന്ദേഭാരത് ഓടിയെത്തുന്നത്. ചൊവ്വാഴ്ച ഒഴികെയുള്ള സര്‍വീസ് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെ സോണിന് കീഴിലാണ്. സമയം, സ്‌റ്റോപ്പ്, വേഗത എന്നീ വിവരങ്ങള്‍ കൂടി അറിയാം…ഡല്‍ഹിയില്‍ നിന്ന് ജോധ്പൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഇതുവരെ എട്ട് സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് ഉണ്ടായിരുന്നത്. ഇനി മുതല്‍ സ്‌റ്റോപ്പുകളുടെ എണ്ണം ഒമ്പതാക്കി ഉയര്‍ത്തി. ഞായറാഴ്ച മുതല്‍ ഒമ്പത് സ്റ്റേഷനുകളില്‍ നിര്‍ത്തിയുള്ള സര്‍വീസ് ആരംഭിക്കും. മെര്‍ത റോഡ്, ദെഗന, മക്രാന, ഫിലെറ, ഗാന്ധിനഗര്‍ ജയ്പൂര്‍, ജയ്പൂര്‍, അല്‍വാര്‍, റിവാരി, ഗുരുഗ്രാം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകള്‍.

പുതിയ സ്റ്റോപ്പ്, സമയം, സീറ്റുകള്‍ അറിയാം

ഗാന്ധി നഗര്‍ ജയ്പൂര്‍ ആണ് സ്റ്റോപ്പ് അനുവദിച്ച പുതിയ സ്റ്റേഷന്‍. രാവിലെ 5.30നാണ് ജോധ്പൂരില്‍ നിന്ന് ഈ ട്രെയിന്‍ പുറപ്പെടുക. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 1.30ന് എത്തും. ഉച്ചയ്ക്ക് ശേഷം 3.10നാണ് ഡല്‍ഹിയില്‍ നിന്ന് മടക്കം. രാത്രി 11.20ന് ജോധ്പൂരില്‍ എത്തും. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ വന്ദേഭാരതിന്റെ യാത്ര.180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വന്ദേഭാരത് എക്‌സ്പ്രസ് ആണ് ഡല്‍ഹിക്കും ജോധ്പൂരിനും ഇടയില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ട്രാക്കുകളുടെ പരിമിതി കണക്കിലെടുത്ത് 160 കിലോമീറ്റര്‍ വേഗതയിലാണ് യാത്ര. എട്ട് കോച്ചുള്ള ട്രെയിന്‍ ആണിത്. ഏഴ് ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കാറുമാണ് ഉള്‍പ്പെടുന്നത്. എക്‌സിക്യൂട്ടീവ് കാറിലെ 52 ഉള്‍പ്പെടെ മൊത്തം 608 സീറ്റുകളാണുള്ളത്.ഇതിന് പുറമെ രാജസ്ഥാനെ ബന്ധിപ്പിച്ച്‌ നാല് ജോഡി വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. അതായത്, എട്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍. അജ്മീര്‍-ചണ്ഡീഗഡ്, ജോധ്പൂര്‍-സബര്‍മതി, ഉദയ്പൂര്‍-ജോധ്പൂര്‍, ഉദയ്പൂര്‍-ആഗ്ര എന്നീ റൂട്ടുകളാണ് ബാക്കി വന്ദേഭാരതുകളുടെ യാത്ര. പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഇതിലെ മൂന്നെണ്ണം സര്‍വീസ് നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group