Home Featured കര്‍ണാടകയിലെ മുസ്ലിം സംവരണം പുനസ്ഥാപിക്കണം; പ്രതിഷേധവുമായി വഖഫ് ബോര്‍ഡ്

കര്‍ണാടകയിലെ മുസ്ലിം സംവരണം പുനസ്ഥാപിക്കണം; പ്രതിഷേധവുമായി വഖഫ് ബോര്‍ഡ്

ബംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റദ്ദാക്കിയതില്‍ അതൃപ്തിയുമായി വഖഫ് ബോര്‍ഡ്.2 ബി വിഭാഗത്തിലെ സംവരണം പുനഃസ്ഥാപിക്കണമെന്ന് വഖഫ് ബോര്‍ഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വോട്ട് ധ്രുവീകരണത്തിനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ പുതിയ നീക്കമെന്നും കുറ്റപ്പെടുത്തി. ഇതുവരെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗര്‍ക്കും വീതിച്ചുനല്‍കും.

മേയില്‍ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറു ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴു ശതമാനവുമായി ഉയര്‍ന്നു.ബി.ജെ.പി സര്‍ക്കാറില്‍ ഞങ്ങള്‍ക്കൊരു പ്രതീക്ഷയുമില്ല. 2 ബി വിഭാഗത്തിലെ നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഈ നീക്കത്തിലൂടെ അവര്‍ വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള ശ്രമാണ് നടത്തുന്നത്. മറ്റ് സമുദായങ്ങള്‍ക്കുള്ള സംവരണത്തില്‍ ഞങ്ങള്‍ക്കൊരു എതിര്‍പ്പുമില്ല. എന്നാല്‍ മുസ്‍ലിംകളോട് കാണിക്കുന്ന ഈ വിവേചനത്തില്‍ ഞങ്ങള്‍ അസംതൃപ്തരാണ്’ -ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.2ബി പ്രകാരം, സംവരണം ഞങ്ങള്‍ക്ക് മാത്രമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബ്രാഹ്മണര്‍, വ്യാസര്‍, ജൈനര്‍ തുടങ്ങിയ എല്ലാ ശക്തരായ സമുദായങ്ങളുമായും ഞങ്ങള്‍ മത്സരിക്കേണ്ടതുണ്ട്.ഞങ്ങള്‍ക്ക് 2ബി സംവരണം തിരികെ വേണമെന്നും ഒരു ബോര്‍ഡംഗം പറഞ്ഞു.വിഷയത്തില്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. കൂടാതെ, പ്രതിഷേധവുമായി വഖഫ് ബോര്‍ഡ് തെരുവിലിറങ്ങുമെന്നും വിഷയം നിയമസഭക്ക് മുന്നില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്.

തീപിടിച്ച് കണ്ടക്ടർ മരിച്ച സംഭവത്തിൽ ആത്മഹത്യയെന്ന് പോലീസ് നിഗമനം

ബെംഗളൂരു : ബംഗളൂരുവിൽ നിർത്തിയിട്ട ബി.എം.ടി.സി. ബസിന് തീപിടിച്ച് കണ്ടക്ടർ മുത്തയ്യസ്വാമി (45) മരിച്ചത് ആത്മഹത്യയെന്ന സംശയത്തിൽ പോലീസ്.ബസിന് തീപിടിക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും സമീപത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോൾ മുത്തയ്യ പെട്രോൾ വാങ്ങി ബസിനകത്ത് കയറുന്നത് കാണുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ഡ്രൈവറോട് മുറിയിൽപോയി കിടക്കാൻ നിർദേശിച്ചശേഷം മുത്തയ്യസ്വാമി ബസിന്റെ എല്ലാ ജനലുകളും വാതിലുകളും അടയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.അതേസമയം, ആത്മഹത്യയാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും ഫൊറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് ലഭിച്ചാലെ ശരിയായ കാരണം വ്യക്തമാകുവെന്നും ഡി.സിപി. ലക്ഷ്മൺ എം. നിംബാർഗി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group