ബെംഗളൂരു : സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്രചെയ്യാൻ ബി.എം.ടി.സി. വജ്ര സ്റ്റുഡന്റ് ബസ് പാസ് വിതരണം ചെയ്യുന്നു. 1200 രൂപയ്ക്ക് പ്രതിമാസ പാസ് ലഭിക്കും. ഓർഡിനറി-വജ്ര ബസുകളിൽ ഈ പാസ് ഉപയോഗിച്ച് എത്രവേണമെങ്കിലും യാത്ര ചെയ്യാം. ബി.എം.ടി.സി.വെബ് സൈറ്റിൽനിന്ന് പാസിനുള്ള അപേക്ഷ ലഭിക്കും. സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ അറ്റസ്റ്റ് ചെയ് അപേക്ഷ ബസ് സ്റ്റേഷനുകളിൽ സമർപ്പിക്കണം.
വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം വീണ്ടും ഗര്‍ഭിണി; നഷ്ട പരിഹാരം ആവശ്യപ്പെട്ട ഹര്‍ജി തള്ളി
തനിക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം വീണ്ടും ഗര്‍ഭിണിയായതില്‍ നഷ്ടപരിഹാരം തേടി യുവതിയുടെ ഹര്‍ജി.ഹൈക്കോടതിയിലാണ് തൃശൂര്‍ സ്വദേശിനി ഹര്‍ജി നല്‍കിയത്. വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷവും ഗര്‍ഭിണിയായതില്‍ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളി. രണ്ടുലക്ഷം രൂപയും നഷ്ട പരിഹാരമായി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സിഎസ് സുധയാണ് ഹര്‍ജി തള്ളിയത്. 1987ലാണ് ഇവര്‍ ആദ്യമായി ശസ്‌ത്രക്രിയക്ക് വിധേയയായത്. സാമ്ബത്തികമായി പിന്നോക്കാവസ്ഥയില്‍ ആയിരുന്നു ഇവര്‍.
നാലു കുട്ടികള്‍ കൂടി ഉള്ളതിനാല്‍ ജീവിതം ബുദ്ധിമുട്ടിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി തള്ളിയതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ചില കേസുകളില്‍ ഗര്‍ഭധാരണത്തിന് സാധ്യതയുണ്ടെന്ന് കോടതി ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കി. വന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാല്‍ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി.