Home covid19 വാക്സീന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു; സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും

വാക്സീന്‍ ക്ഷാമത്തിന് പരിഹാരമാകുന്നു; സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും

by ടാർസ്യുസ്

ബെംഗളൂരു: രാജ്യത്തെ വാക്സിന്‍ ക്ഷാമത്തിന് ഉടന്‍ പരിഹാരമാകും. സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും.

ആറ് വാക്സീനുകള്‍ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ചെയര്‍മാന്‍ ഡോ. നരേന്ദ്ര കുമാര്‍ അറോറ പറ‍ഞ്ഞു.അമേരിക്കന്‍ വാക്സിനായ ഫൈസറും ഇന്ത്യയില്‍ വിതരണം തുടങ്ങാനായുള്ള അവസാനവട്ട ചര്‍ച്ചകളിലാണെന്ന് അദ്ദേഹം അറിയിച്ചു.

സെപ്റ്റംബര്‍ മാസം ആദ്യം വിതരണത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീനുകള്‍ ഇവയാണ്.

  • അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില നിര്‍മിക്കുന്ന സൈകോവ് ഡി. നടപടികള്‍ പൂര്‍ത്തിയായാല്‍ ഡിഎന്‍എ പ്ലാസ്മിഡ് സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ വാക്സീനാകും സൈകോവ് ഡി. കുട്ടികള്‍ക്കും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീന്‍ കൂടിയാണിത്.
  • ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ നിര്‍മിക്കുന്ന കോര്‍ബേവാക്സ്. പ്രോട്ടീന്‍ സബ്യൂണിറ്റ് വാക്സീനായ കോര്‍ബേവാക്സിന്‍റെ 30 കോടി ഡോസിന് നേരത്തെതന്നെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.
  • പൂനെ ആസ്ഥാനമായുള്ള ജെനോവ ബയോഫാര്‍മ നിര്‍മിക്കുന്ന HGC019 ആര്‍എന്‍എ വാക്സീന്‍.
  • ഭാരത് ബയോടെക് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ഇന്‍ട്രാ നാസല്‍ വാക്സീന്‍. മൂക്കിലൂടെ നല്‍കാവുന്ന സിംഗിള്‍ ഡോസ് വാക്സീനായ ഇത് ഒരു ബില്യണ്‍ ഡോസാണ് ഉല്‍പാദിപ്പിക്കുന്നത്.
  • അമേരിക്കന്‍ കമ്ബനിയായ നൊവാവാക്സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് രാജ്യത്ത് നിര്‍മിക്കുന്ന നൊവാവാക്സ്. 20 കോടി ഡോസ് നൊവാവാക്സീനാണ് ഉല്‍പാദിപ്പിക്കുക.
  • അമേരിക്കന്‍ കമ്ബനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ വാക്സീന്‍. വൈറല്‍ വെക്ടര്‍ വാക്സീനായ ഇത് ഒറ്റഡോസ് എടുത്താല്‍ മതിയാകും.
  • ഇതുകൂടാതെയാണ് അമേരിക്കന്‍ കമ്ബനിയായ ഫൈസറിനും രാജ്യത്ത് വാക്സീന്‍ വിതരണത്തിന് അനുമതി നല്‍കുന്നതിനായി അവസാനവട്ട നടപടികള്‍ പുരോഗമിക്കുന്നത്. ഈ വാക്സീനുകളില്‍ മിക്കതും പരിശോധനയില്‍ മികച്ച കാര്യക്ഷമത തെളിയിച്ചതുകൂടിയാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group