ബെംഗളൂരു: വിദേശയാത്രയ്ക്ക് പോകുന്നവർക്കായുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഡ്രൈവ് ചൊവ്വാഴ്ച ആരംഭിക്കും. ജോലി പഠനം , എന്നീ ആവശ്വങ്ങൾക്ക് വേണ്ടി വിദേശത്തേക്ക് പോകുന്നവർക്കും ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നവർക്കുമാണ് കുത്തിവെപ്പ് നൽകുന്നത്.ബെംഗളൂരു സർവകലാശാല കാമ്പസിലാണ് വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതെന്ന് സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ് ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി. എൻ. അശ്വത് നാരായൺ പറഞ്ഞു.
ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിനകം നൽകുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ഡോസ് കോവിഷീൽഡ് വാക്സിനാണ് നൽകുന്നത്. വാക്‌സിനേഷൻ ചുമതലയുള്ളത് ബിബിഎംപി ഈസ്റ്റ് സോൺ ഹെൽത്ത് ഓഫീസർ ഡോ. സിദ്ധപാജിക്കാണ്.
ആദ്യ ഡോസ് വാക്സിനേഷൻ സ്വീകരിക്കുമ്പോൾ പാസ്പോർട്ട് നമ്പർ നൽകാത്തവർ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം നൽകണം. കഴിഞ്ഞ ജൂൺ 10, 11 തീയതികളിൽ വിദേശത്തേക്ക് പോകുന്നവർക്കായി വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചു നടത്തിയ വാക്സിനേഷനിൽ 1500 ഓളം പേരാണ് വാക്സിൻ സ്വീകരിച്ചത്.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions