Home covid19 കര്‍ണാടകയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍

കര്‍ണാടകയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍

by ടാർസ്യുസ്

കര്‍ണാടകയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​ ​കുത്തിവെപ്പ്​ നല്‍കാന്‍ തീരുമാനം. ഇവര്‍ക്കായി തിങ്കളാഴ്​ച മുതല്‍ ജില്ലയില്‍ സൗകര്യമേര്‍പ്പെടുത്തിയതായി കലക്​ടര്‍ ഡോ. ഡി. സജിത്ത്​ ബാബു അറിയിച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്​റഫി​െന്‍റ ഇടപെടലിനെ തുടര്‍ന്നാണ്​ നടപടി.

കര്‍ണാടകയിലെ വിവിധ സ്​ഥാപനങ്ങളില്‍ പഠിക്കുന്ന നൂറുകണക്കിന്​ വിദ്യാര്‍ഥികള്‍ക്ക്​ ആശ്വാസമാണ്​ തീരുമാനം. വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18 നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന് പി.എച്ച്‌.സികളിലാണ്​ ക്രമീകരണം ഒരുക്കിയത്​.​ തിങ്കളാഴ്ച മുതല്‍ ഹാള്‍ ടിക്കറ്റുമായി തൊട്ടടുത്ത പി.എച്ച്‌.സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാമെന്ന്​ കലക്​ടര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ പ്രതിസന്ധി മനസ്സിലാക്കി എ.കെ.എം. അഷ്റഫ് എം.എല്‍.എ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കണ്ട്​ നിവേദനം നല്‍കിയിരുന്നു. ജില്ലയിലെ വിദ്യാര്‍ഥികളുടെ നിസ്സഹായവസ്​ഥ മനസ്സിലാക്കിയയുടന്‍ മന്ത്രി ജില്ല കലക്​ടര്‍ക്ക്​ നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം, കാസര്‍കോടിനു പുറമെ മറ്റ്​ ജില്ലകളിലും കര്‍ണാടകയില്‍ പഠിക്കുന്ന ഒ​േട്ടറെ വിദ്യാര്‍ഥികളുണ്ട്​. കാസര്‍കോട്​ പോലെ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ വിദ്യാര്‍ഥികള്‍.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി
GPR Safe Storage www.gharperaho.in
Contact: +91 80954 70818

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group