2023 ജനുവരി 11ന് ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ഫാമിലി ആക്ഷന്‍ ഡ്രാമയാണ് വാരിസ്. റിലീസ് ചെയ്‌ത 17-ാം ദിവസവും ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന് ഇതുവരെ തമിഴ്‌നാട് മാത്രമായി 126 കോടിയിലധികം രൂപ കളക്ഷന്‍ നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ലോകമെമ്ബാടുമുള്ള കളക്ഷന്‍ 283 കോടിയിലധികം രൂപയാണ്.
വിജയുടെ ‘മാസ്റ്റര്‍’ തമിഴ്നാട് നേടിയത് 142 കോടി രൂപയാണ്. ഈ റെക്കോര്‍ഡ് മറികടക്കാന്‍ വെറും 16 കോടി രൂപ മതിയാകും.ഇപ്പോഴിതാ ചിത്രത്തിന്‍്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 10നാണ് റിലീസ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.സണ്‍ ടീവിയാണ് വാരിസിന്‍്റെ സംരക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
വംശി പൈഡിപ്പള്ളി രചനയും സംവിധാനവും നിര്‍വഹിച്ച വാരിസിന്‍്റെ നിര്‍മാണം ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് നിര്‍വഹിച്ചിരിക്കുന്നത്. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കൂടാതെ ശരത്കുമാര്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ശ്യാം, ജയസുധ, രശ്മിക, സംഗീത, യോഗി ബാബു, പ്രഭു, ഗണേഷ് വെങ്കട്ടരാമന്‍, സുമന്‍, എസ്.ജെ സൂര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബോക്സ് ഓഫീസ് ഭരിച്ച് ‘പഠാൻ’; മൂന്ന് ദിവസത്തിൽ 300 കോടിയും കടന്ന് മുന്നേറ്റം
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഭാഷാഭേദമെന്യെ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ ആശ്വാസമാകും പഠാൻ എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആ വിലയിരുത്തലുകൾ വെറുതെ ആയില്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.
റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ 300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടരുകയാണ് പഠാൻ. ദീപിക പദുക്കോൺ നായികയായി എത്തിയ ചിത്രം, മൂന്ന് ദിവസം പിന്നിടുമ്പോൾ 313 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റായ സുമിത് കേഡൽ ട്വീറ്റ് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ കണക്ക് പ്രകാരം, ബുധനാഴ്ച 57 കോടി, വ്യാഴാഴ്ച 70.50 കോടി, വെള്ളിയാഴ്ച 39.50 കോടിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. 167 കോടിയാണ് നെറ്റ്. ഇതുൾപ്പടെ മൂന്ന് ദിവസം പിന്നിടുമ്പോൾ 313 കോടി പഠാൻ നേടിയെന്നാണ് കണക്ക്.
ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കണക്കാണിത്. കൂടാതെ ഈ വീക്കൻഡ് ആകുമ്പോഴേക്കും 480-500 കോടിവരെ ചിത്രം നേടുമെന്നാണ് സുമിത് കേഡലിന്റെ വിലയിരുത്തൽ.2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം.