ബെംഗളൂരു: മുൻ മന്ത്രി കൂടിയായ യു.ടി.ഖാദറിനെ (52) കർണാടക കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവായി എഐസിസി നിയോഗിച്ചു. മഞ്ചേശ്വരം ഉപ്പള തുരുത്തി പരേതനായ യു.ടി. ഫരീദ് ഹാജിയുടെയും നസീമയുടെയും മകനായ ഖാദർ നിയമസഭയിൽ മംഗളൂരു മണ്ഡലത്തെ നാലാം തവണയാണ് പ്രതിനിധീകരിക്കുന്നത്. സിദ്ധരാമയ്യ സർക്കാരിൽ ആരോഗ്യ, ഭവന, പൊതുവിതരണ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഭാര്യ: ലമീസ് ഖാദർ, മകൾ: ഹവ്വ നസീമ.
previous post