താമരശ്ശേരി: ‘അഴകോടെ ചുരം’ ക്യാമ്ബയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി പഞ്ചായത്ത്.ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണി നടപടി. പ്രകൃതിഭംഗി ആസ്വദിക്കാന്‍ ചുരത്തില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍ നിന്നും നാളെ മുതല്‍ തുക ഈടാക്കും. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം.
യൂസര്‍ഫീ വാങ്ങുന്നതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഈ തുക ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഉപയോഗിക്കും. ഫെബ്രുവരി 12-ന് ജനകീയ പങ്കാളിത്തത്തോടെ ചുരം വീണ്ടും ശുചീകരിക്കാനും ചുരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി പി ആര് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
യു.പിയില്‍ മതംമാറിയാല്‍ 10 വര്‍ഷം വരെ തടവ്; ഘര്‍ വാപസി കുറ്റമല്ല-യോഗി ആദിത്യനാഥ്
മുംബൈ: രാജ്യം ഉണര്‍ന്നിരിക്കുകയാണെന്നും മതപരിവര്‍ത്തനം നടത്തുന്നവരുടെ ദുഷിച്ച ലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ ഇനി വിജയിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്.മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടക്കുന്ന ‘ബഞ്ചാര കുംഭ’ മേളയിലായിരുന്നു യോഗിയുടെ പരാമര്‍ശം. യു.പിയില്‍ നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവുശിക്ഷ നല്‍കുമെന്നും എന്നാല്‍, ഇത് ഘര്‍ വാപസിക്ക് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു.
കുത്സിത മനസുമായി മതപരിവര്‍ത്തനം നടത്തുന്നവരുണ്ട്. അവരെ തടയാന്‍ നമ്മള് ഒന്നിച്ചു പ്രവര്‍ത്തിക്കണം. ‘സബ്കാ സാത്, സബ്കാ വികാസി’ലൂടെ നമുക്ക് അവരുടെ ലക്ഷ്യം തകര്‍ക്കാനാകും-ആര്.എസ്.എസ്-ബഞ്ചാര ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ യോഗി പറഞ്ഞു.ഉത്തര്‍പ്രദേശില്‍ ആര്‍ക്കും ഇപ്പോള്‍ മതപരിവര്‍ത്തനം നടത്താനാകില്ല. അങ്ങനെ നടത്തുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍, ആര്‍ക്കെങ്കിലും തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ശിക്ഷ ബാധകമല്ല.
ആര്‍ക്കും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാം-പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് വ്യക്തമാക്കി.മത-ജാതി വിവേചനം അവസാനിപ്പിച്ചാല്‍ ആര്‍ക്കും ഇന്ത്യയുടെ പുരോഗതി തടയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതി-പ്രാദേശിക വിഭജനങ്ങള്‍ അവസാനിപ്പിക്കണം. ഒരു തരത്തിലുമുള്ള വിഭാഗീയ തന്ത്രങ്ങള്‍ പയറ്റരുത്.
എന്നാല്‍, ലോകത്ത് ഒരു ശക്തിക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഖില്‍ ഭാരതീയ ഹിന്ദു ഗൗര്‍ ബഞ്ചാര-ലബാന നായ്കദ കുംഭ് എന്ന പേരിലാണ് ജല്‍ഗാവില്‍ ആറു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നടക്കുന്നത്. ആര്.എസ്.എസ് സംഘടനയായ ധര്‍മ ജാഗ്രന്‍ മഞ്ച് ആണ് മുഖ്യ സംഘാടകര്‍. ആള് ഇന്ത്യ ഹിന്ദു ഗോര്‍, ബഞ്ചാര-ലബാന സമുദായ നേതാക്കള്‍ എന്നിവരും പരിപാടിയുടെ ഭാഗമാണ്.