വേനൽകാലം അടുത്തെത്തുന്നതിനിടെ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സെവറേജ് ബോർഡ് (BWSSB) കുടിവെള്ളം കുടിക്കാൻ അല്ലാത്ത ഉപയോഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. തോട്ടം പുൽത്തകിടി പരിപാലനം, വാഹനങ്ങൾ കഴുകൽ, നീന്തൽക്കുളം നിറയ്ക്കൽ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണം ലംഘിക്കുന്നവരിൽ നിന്ന് ₹5000 പിഴ ഈടാക്കുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. ആവർത്തിക്കുന്നവർക്ക് ദിവസവും അധികമായി 500 പിഴ ചുമത്തും.
കഴിഞ്ഞ വർഷം അനുഭവപ്പെട്ട ഗുരുതര ജലക്ഷാമം ആവർത്തിക്കാതിരിക്കാനാണ് ഈ നടപടിയെന്ന് BWSSB വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ഹൗസിംഗ് സൊസൈറ്റികൾക്കും റെസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകൾക്കും ഈ നിർദ്ദേശം പാലിക്കണമെന്ന് ബോർഡ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വാഹനങ്ങൾ കഴുകൽ, തോട്ടങ്ങൾ പരിപാലിക്കൽ, നിർമാണ പ്രവർത്തനങ്ങൾ, അലങ്കാര ഫൗണ്ടനുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ എന്നിവയിൽ കുടിവെള്ളം ഉപയോഗിക്കുന്നത് ശക്തമായി നിരോധിച്ചിരിക്കുകയാണ്.നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ, ജനങ്ങൾ BWSSB ഹെൽപ്‌ലൈൻ നമ്പർ 1916 ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു.
ഉപ്പയുടെ ബില്ല് ഞാനടയ്ക്കാം, നമ്മുടെ ശരീരം തമ്മിലൊന്നായാല്‍ മാത്രമേ എന്തും ചെയ്യാനാകൂ’; ചാരിറ്റിയുടെ പേരിൽ പീഡിപ്പിക്കാൻ ശ്രമം
കോഴിക്കോട്: പിതാവിന്‌റെ ആശുപത്രി ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഒപ്പംകൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതിയുടെ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയയ്ക്കുശേഷം ബില്ലടയ്ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ തുടരുകയാണ്. ഇതിനിടെയാണ് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ രോഗിയുടെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്.
ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കാമെന്നും വീട് നിർമിക്കാൻ ഒപ്പം നില്‍ക്കാമെന്നും പറഞ്ഞാണ് വാഖിയത് കോയയുടെ സഹായവാഗ്ദാനം. താന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും മോള് നന്നായി പഠിക്കണമെന്നും പറഞ്ഞാണ് കോയ പെണ്‍കുട്ടിയെ സമീപിച്ചത്. വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണെന്നും ഉപ്പായ്ക്ക് ഇനി മോളെ പഠിപ്പിക്കാനുള്ള ആരോഗ്യമൊന്നും ഉണ്ടാവില്ലെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറയുന്നു.
മരുന്നുവാങ്ങാന്‍ പോകാനായി കാറില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ഒപ്പംകൂട്ടി. കാറില്‍ യാത്ര ചെയ്യവേ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചായിരുന്നു ഉപദേശം. ബീച്ച് ആശുപത്രിയില്‍ നിന്നും മരുന്നുവാങ്ങി തിരിച്ചുവരുന്നതിനിടെയാണ് ചാരിറ്റിക്കാരന്റെ യഥാര്‍ത്ഥ ലക്ഷ്യം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്
മരുന്ന് കൊടുത്ത ശേഷം തന്റെ കൂടെ വരണമെന്നും വയനാട്ടിലേക്ക് പോകാമെന്നും അവിടെ മുറിയെടുത്ത് താമസിക്കാമെന്നും കോയ പെണ്‍കുട്ടിയോട് പറഞ്ഞു. അവിടെ ആദ്യരാത്രി ആഘോഷിക്കാമെന്നും ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂവെന്നും മോള്‍ക്കും എന്തും തുറന്നുപറയാന്‍ അപ്പഴേ സാധിക്കുള്ളൂവെന്നും ഇയാള്‍ പറഞ്ഞു